
അജിത് ചിത്രം ‘തുനിവും വിജയ് ചിത്രം വാരിസും ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആഘോഷത്തിനിടെ ആരാധകരുടെ ഏറ്റുമുട്ടലില്‍ അജിത് ആരാധകന് ദാരുണാന്ത്യം. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് ദാരുണ സംഭവം.
നൃത്തം ചെയ്യുന്നതിനിടെ യുവാവ് ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു യുവാവ്. എന്നാല്‍ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ നില തെറ്റി താഴെ വീഴുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അജിതിന്റെയും വിജയിന്റെയും ആരാധകര്‍ പരസ്പരം ഏറ്റുമുട്ടി, ഇരുവിഭാഗവും സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് പുലര്‍ച്ചെ റിലീസായ അജിത്ത്, വിജയി ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ
ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് തമ്മിലടിച്ചത്.
ആരാധകര്‍ തീയ്യേറ്ററിന് പുറത്തുള്ള ഫ്‌ലെക്‌സ് ഹോര്‍ഡിംഗുകള്‍ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവ ഇളക്കി സംഘട്ടനമുണ്ടാക്കി. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH | Tamil Nadu: Fans of Ajith Kumar tore posters of Vijay starrer #Varisu & fans of Vijay tore posters of Ajith Kumar starrer #Thunivu outside a movie theatre in Chennai
Both films have released on the same day after 8 yrs, people gathered in large numbers to watch them. pic.twitter.com/rahM76Gcjk
— ANI (@ANI) January 11, 2023











