മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് മൈഥിലി!

നടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും അടുത്തിടെയാണ് തങ്ങളുടെ ആദ്യത്തെ കൺമണിയായി ആൺ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ കൈയുടെ ചിത്രം പങ്കുവെച്ചാണ് മൈഥിലി അമ്മയായവിവരം ആരാധകരെ അറിയിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്. തിരുവോണ ദിനത്തിലാണ് താനൊരു അമ്മയാവാൻ പോവുന്നുവെന്ന് ഏവരെയും താരം അറിയിച്ചത്.

കുഞ്ഞിന് നീൽ സമ്പത്ത് എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് താരം നേരത്തെ തന്നെ അിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ” പുതിയൊരു ലോകത്തേക്ക് സ്വാഗതം നിൽ സമ്പത്ത്. ഒരു പൗർണമി ദിവസമാണ് അവന്റെ ജനനം. നീൽ എന്നത് ഒരു ഐറിഷ് പേരും വിജയം, മേഘം എന്നതാണ് അർത്ഥം എന്നും കുറിച്ചു.

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നേരത്തെ മൈഥിലിയുടെ വളകാപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.രഞ്ജിത്തിന്റെ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് മൈഥിലി. വെടിവഴിപാട്, ഞാൻ ചട്ടമ്പിനാട്, മാറ്റിനി, കേരള കഫെ, ഈ അടുത്തകാലത്ത്,സോൾട്ട് ആൻഡ് പെപ്പെർ, മായമോഹിനി,ലോഹം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Mythili (@mythili2424)