‘എന്റെ സന്തോഷം നീയാണ്, ഇനിയും കാത്തിരിക്കാനാകില്ല’ അമൃത സുരേഷിന്റെ കുറിപ്പ് വൈറലാവുന്നു

ഏറെ ആരാധകരുള്ള യുവ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമണ് അമൃത സുരേഷ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും അമൃത സുരേഷ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴഇതാ അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്ന ചിത്രവും അതിന്റഎ ക്യാപ്ഷനുമാണ്് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.


ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടായാണ് അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയും ചെയ്തു. ‘എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ ഇനിയും കാത്തിരിക്കാൻ ആകുന്നില്ല’ എന്നാണ് അമൃത സുരേഷ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കാത്തിരിക്കാൻ ഗോപി സുന്ദർ എവിടെ പോയെന്നാണ് ആരാധകർ കമന്റുകളിൽ ചോദിക്കുന്നത്.


അടുത്തിടെ ഗോൾഡൻ വിസ സ്വീകരിക്കാൻ അമൃത സുരേഷ് യുഎയിൽ എത്തിയിരുന്നു. ഗാൾഡൻ വിസ ലഭിച്ച അമൃത സുരേഷിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയ ഗോപി സുന്ദറിന്റെ പോസ്റ്റിന് അമൃത മറുപടി നൽകിയത്  മിസ് യു എന്നായിരുന്നു. കഴിഞ്ഞ വർഷം അമൃത സുരേഷിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചാണ് ഗോപി സുന്ദർ ഇരുവരുടെയും പ്രണയം ആരാധകരെ അറിയിച്ചത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)