‘അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞു ആഗ്രഹം സാധിച്ചു’ വീഡിയോ പങ്കുവെച്ച് വിജയ്

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്ന താര ദമ്പതികളാണ് സംഗീതസംവിധായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും. ഇപ്പോഴിതാ ദേവികയുടെ വളക്കാപ്പിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിജയ്. ദേവികയുടെ സഹോദരി പൂജ്യയാണ് വളക്കാപ്പ് ചടങ്ങ് നടത്തിയത്. 9 ഭക്ഷണ സാധനങ്ങളാണ് പൂജ്യ ഒരുക്കിയത്. 10 മിനിറ്റു കൊണ്ട് ചടങ്ങുകള്‍ തീര്‍ന്നു.

 

View this post on Instagram

 

A post shared by Dr Vijay Maadhhav (@vijay_madhav)

”വളക്കാപ്പ് ഇത്രേയുള്ളൂ. അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞു ആഗ്രഹം സാധിച്ചു. ഞങ്ങള്‍ ഹോസ്പിറ്റല്‍ പോയി ചെക്കപ്പ് കഴിഞ്ഞു തിരിച്ചു വന്ന സമയം കൊണ്ട്, പൂജ്യ ചേച്ചി ഉണ്ടാക്കിയ ഒമ്പതു തരം ഐറ്റം കൊണ്ട് ഒരു വളക്കാപ്പ്. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു” വിജയ് വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചതിങ്ങനെയായിരുന്നു.

അതേസമയം നേരത്തെ ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിജയ് പങ്കുവച്ചിരുന്നു. സെറ്റു സാരിയും ഇളം പച്ച ബ്ലൗസുമായിരുന്നു ദേവികയുടെ വേഷം. മെറ്റേണറ്റി ഷൂട്ടിനിടെ പാട്ടുപാടുന്ന വീഡിയോയും വിജയ് പങ്കുവച്ചിരുന്നു. ഗര്‍ഭകാലവിശേഷങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് യുട്യൂബില്‍ സജീവമാണ് ഇരുവരും. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.