അവാര്‍ഡ് വാങ്ങാന്‍ എത്തി, വസ്ത്രത്തിന്റെ പേരില്‍ രശ്മികയ്ക്ക് രൂക്ഷ വിമര്‍ശനം

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള യുവതാരമാണ് രശ്മിക മന്ദാന. രശ്മിക സാന്നിധ്യമറിയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. തെന്നിന്ത്യയിലെ തന്നെ മിക്ക സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രശ്മികയുടെ വസ്ത്രധാരണമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

ഇപ്പോഴിതാ രശ്മിക പങ്കെടുത്ത ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. താരം ചടങ്ങില്‍ ധരിച്ച വസ്ത്രമാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. സീ സിനി അവാര്‍ഡ്‌സ് 2023 ചടങ്ങില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

അവാര്‍ഡ് ദാന ചടങ്ങിലെ റെഡ് കാര്‍പ്പറ്റ് സെഷനില്‍ താരം പങ്കെടുത്തതാണ് വൈറലാകുന്നത്. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡാണ് രശ്മിക മന്ദാന നേടിയത്.

സംഭവത്തില്‍ രശ്മികയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഉര്‍ഫി ജാവേദിന് പഠിക്കുകയാണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതേസമയം വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണ് എന്നും പറയുന്നുണ്ട്.
RASHMIKA MANDANNA (1)
‘മിഷന്‍ മജ്‌നു’വാണ് രശ്മിക നായികയായി അവസാനമായി റിലീസ് ചെയ്ത എത്തിയത്. സിദ്ധാര്‍ഥ് മല്‍ഹോത്രയായിരുന്നു ചിത്രത്തില്‍ രശ്മികയുടെ നായകന്‍.
ശന്തനു ബഗ്ചി ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു ‘മിഷന്‍ മജ്‌നു’. റോ ഏജന്റ് ‘അമന്‍ദീപ്’ ആയിട്ടാണ് ചിത്രത്തില്‍ രശ്മിക മന്ദാന എത്തിയത്.

 

View this post on Instagram

 

A post shared by Voompla (@voompla)