സ്ത്രീയുടെ പ്രശ്‌നം സ്ത്രീയ്ക്ക് മാത്രമേ മനസിലാകൂ!! സിനിമ സംഘടനകളെല്ലാം ഭരിക്കുന്നത് ആണുങ്ങള്‍-സാന്ദ്ര തോമസ്

സിനിമ സംഘടനകളെല്ലാം ഭരിക്കുന്നത് ആണുങ്ങളാണെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും സ്ത്രീപ്രാതിനിധ്യം കൊണ്ടുവരണം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ നേതൃസ്ഥാനത്ത് ഒരു സ്ത്രീ ഇല്ല എന്നും സാന്ദ്ര ചൂണ്ടികാണിക്കുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളിലും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുകളിലൊന്നും മുന്നില്‍ നില്‍ക്കാന്‍ ഒരു സ്ത്രീയും ഇല്ല. ഒരു പരാതി കൊടുത്താല്‍ നൂറ് പേരെ വിളിച്ച് സംസാരിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുന്നുള്ളു, ഈ അവസ്ഥ മാറണമെന്നും സാന്ദ്ര പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുമെല്ലാം ആണുങ്ങള്‍ ഭരിക്കുന്ന സംഘടനകളാണ്. അവിടെ പരാതി നല്‍കിയാല്‍ ആ സ്ത്രീയ്ക്ക് ഒരു സോറിയുടെ ആവശ്യമേ ഉണ്ടാവുകയുള്ളു. പക്ഷെ ആണുങ്ങള്‍ അതിനെ കാണുന്നത് പണത്തിന്റെ രൂപത്തിലാകും.

അവിടെ സ്ത്രീകളെ മനസിലാക്കുന്ന ഒരാള്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടാകണമെന്നും സാന്ദ്ര നിര്‍ദേശിച്ചു. സ്ത്രീ പ്രാതിനിധ്യം എല്ലാ സംഘടനകളിലും വരണം. ഒരു സ്ത്രീയുടെ പ്രശ്‌നം മറ്റൊരു സ്ത്രീയ്ക്ക് മാത്രമേ മനസിലാക്കാന്‍ കഴിയുകയുള്ളു എന്നും താരം പറയുന്നു.

sandra thomas about film
sandra thomas about film

താന്‍ ഒരു പരാതി കൊടുത്താല്‍ നൂറ് പേരെ വിളിച്ച് സംസാരിച്ചാല്‍ മാത്രമേ അതിന് പരിഹാരം കാണാന്‍ കഴിയുകയുള്ളു. അല്ലാതെ സ്വാഭാവികമായി അത് പരിഹരിക്കപ്പെടില്ല. അല്ലെങ്കില്‍ അവര്‍ക്ക് സ്വകാര്യ താല്‍പര്യം ഉള്ള വിഷയമായിരിക്കണമെന്നും സാന്ദ്ര വ്യക്തമാക്കി.