‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡ് റീമേയ്ക്കിൽ നായിക ആരാണെന്നോ?

കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റായ സിനിമയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ . സിനിമ ബോളിവുഡ് റീമേയ്ക്ക് ചെയ്യുന്നു എന്ന വാർത്ത അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ് നായികയാവും എന്ന് സൂചന. വിപിൻ സാമൂഹിക മാധ്യമങ്ങളിൽ നടിക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.


യുവനടി ദർശന രാജേന്ദ്രൻ ആയിരുന്നു ‘ജയ’യായി ചിത്രത്തിൽ അഭിനയിച്ചത്. നേരത്തെ റീമേയ്ക്ക് ചർച്ചകൾ നടന്ന് വരികയാണെന്ന് അടുത്തിടെ വിപിൻ ദാസ് പറഞ്ഞിരുന്നു.ജയ ജയ ജയ ജയ ഹേ’ ആമിർ ഖാൻ പ്രൊഡക്ഷൻസ് ആയിരിക്കും ബോളിവുഡ് റീമേയ്ക്ക് നിർമ്മിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.ബേസിൽ ജോസഫായിരുന്ന സിനിമയിലെ നായകൻ.

സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയ സിനിമ സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും സിനിമ ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും ചേർന്നാണ് നിർമ്മിച്ചത്.

 

View this post on Instagram

 

A post shared by Vipin Das (@vipindashb)