അടുത്തിടെയാണ് മലയാളത്തിലെ യുവനടി സംയുക്ത തെന്നിന്ത്യൻ സൂപ്പർ താര സിനിമകളിലേക്ക് എത്തിയത്. മലയാള സിനിമയക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. തമിഴിലും തെലുങ്കിലുമായി മികച്ച സിനിമകളുടെ ഭാഗാമാകാനും സംയുക്തയ്ക്കു സാധിച്ചു. നിലവിൽ തെലുങ്കു സിനിമയുടെ തിരക്കിലാണ് താരം
കഴിഞ്ഞ ദിവസം പുതിയ തെലുങ്കു സിനിമയുമായി ബന്ധപ്പെട്ട് സംയുക്ത താൻ നിരാശയിലാണെന്ന് ട്വീറ്റ് ചെയ്തിരുന്നു ഇത് സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു.സായി ധരം തേജ് നായകനാകുന്ന വിരുപാക്ഷ എന്ന ചിത്രത്തിലാണ് സംയുക്ത അവസാനം അഭിനയിച്ചത്. ഉഗാദിയോടനുബന്ധിച്ച് വിരുപാക്ഷയിലെ സായി ധരം തേജിന്റെ സ്പെഷ്യൽ കാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. തന്റെ പോസ്റ്റർ റിലീസ് ചെയ്യാത്തതിൽ നായിക സംയുക്ത തന്റെ നിരാശ പ്രകടമാക്കിയിരുന്നു
നടി തന്റെ നിരാശ പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ ഉടൻ ട്വീറ്റിനോട് പ്രതികരിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ കുറച്ച് സമയം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന സിനിമയാണ് വിരുപാക്ഷ.കാർത്തിക് വർമ ദന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിക്കുന്നത് സുകുമാറാണ്.
Before I express my disappointment,
My journey with #Virupaksha is something I have cherished always and humbled at the opportunity to work with such amazing actors and technicians .@SVCCofficial why so irresponsible🤨 I was promised that my character poster will be released on…— Samyuktha (@iamsamyuktha_) March 22, 2023