ബിഗ് ബോസ് നാലാം സീസണ് 4 താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. സീസണ് 5 ആരംഭിച്ചിട്ടും റോബിന് തന്നെയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഉദ്ഘാടനങ്ങളുടെ തിരക്കിലാണ്. അതിനിടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവും നിറഞ്ഞിരുന്നു.
കഴിഞ്ഞ മാസം റോബിന് ശ്രീലങ്കന്‍ യാത്ര നടത്തിയത് ഏറെ വൈറലായിരുന്നു. വിമര്‍ശനങ്ങള്‍ക്കിടെയാണ് താരം ശ്രീലങ്കയിലേക്ക് യാത്ര പോയിരുന്നത്. അതേസമയം റോബിന് സംവിധാനം ചെയ്യുന്ന ചിത്രം രാവണയുദ്ധത്തിന്റെ ലൊക്കേഷന്‍ ഹണ്ടിനായാണ് ശ്രീലങ്കന്‍ യാത്ര എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിതാ റോബിന് പോയത് വെറും ഉല്ലാസ യാത്ര മാത്രമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലൊക്കേഷന്‍ കാണാന്‍ പോയതല്ല, അല്‍പ്പം റിലാക്സ് ചെയ്യാനും ഇവിടെ നിന്നും മാറി നില്ക്കാനുംപോയതാണ്. ശ്രീലങ്കന്‍ യാത്ര മികച്ച അനുഭവമായിരുന്നു. ശ്രീലങ്ക ഇന്ത്യ പോലെ തന്നെയാണ്. കേരളത്തിന് തമിഴ്നാട് എങ്ങനെയായിരിക്കും, അതുപോലുള്ള ഫീലാണ്.
അതേസമയം, ശ്രീലങ്കയില്‍ ഏറ്റവും കൂടുതലുള്ളത് ബുദ്ധമതം ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. അതെനിക്ക് അറിയില്ലായിരുന്നു. അവിടെ 70 ശതമാനത്തോളം ബുദ്ധമതം ആണ്. അവിടെ പോയപ്പോള്‍ ആണ് മനസ്സിലായത്. വ്യത്യസ്തമായ ഒരു സംസ്കാരം മനസ്സിലാക്കാന്‍ പറ്റിയെന്നും റോബിന് പറഞ്ഞു.