
മോഹൻലാലിൻറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് ആയിരുന്നു നരൻ, എന്നാൽ ചിത്രത്തിന് ആദ്യം വർക്കിംഗ് ടൈറ്റിൽ നൽകിയിരുന്നത് താപ്പാന എന്നാണ് സ്ക്രിപ്റ്റ് റൈറ്റർ രഞ്ജൻ പ്രമോദ് പറയുന്നത്. അതിൽ മമ്മൂക്കയെ ആയിരുന്നു നായകനായി തീരുമാനിച്ചതെന്നും എന്നാൽ കഥകൾ ആകെ മാറുക ആയിരുന്നു എന്നും തിരക്കഥകൃത് രഞ്ജൻ പ്രോമോദ് സില്ലി മോങ്കോസ് മോളിവുഡിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു.

പിന്നീട് ചിത്രം നടക്കാതെ ഉള്ള ഒരു അവസ്ഥ വന്നു അതിനു ശേഷമാണ് നരൻ എന്ന പേരിൽ ചിത്രം എത്തുന്നത്. നരൻ എന്ന ചിത്രത്തിന് താപ്പാന എന്ന പേര് നല്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത് എന്നാൽ അങ്ങനൊരു സിനിമ സാദ്യമല്ല എന്ന് തോന്നിയപ്പോൾ നരൻ ആകുകയും അതിൽ ലാലേട്ടനെ തീരുമാനിക്കുകയും ചെയ്യ്തത് രഞ്ജൻ പ്രമോദ് പറയുന്നു.

എന്നാൽ താപ്പാനയിൽ നിന്നും നരനിലേക്കു ചിത്രം വന്നപ്പോൾ ആകെ എല്ലാം മാറി, മമ്മൂക്കയെ വെച്ച് ചെയ്യാൻ തീരുമാനിച്ച ചിത്രം ഒരിക്കലും മോഹൻലാലിലേക്ക് വരുകയല്ല, അടിമുടി എല്ലാത്തിനും മാറ്റം സംഭിവിച്ചിരുന്നു ,രഞ്ജിപണിക്കർ ആയിരുന്നു ആദ്യം നരൻ സിനിമപ്രഖ്യാപിച്ചത്. പക്ഷെ ഈ തരത്തിലുള്ള നരനെ അല്ലായിരുന്നു ഉദേശിച്ചത്, ഒരു കഥപാത്രത്തിന്റെ പേര് ആയിരുന്നു. താപ്പാന മാറ്റി മറ്റൊരു പേര് താൻ ഉദ്ദേശിച്ച സമയത്തു ആന്റണി ആണ് നരൻ എന്ന പേര് പറഞ്ഞത് തിരക്കഥകൃത് പറയുന്നു. അതുപോലെ ഒരിക്കലും നരന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല അത് വളരെ റിസ്കാണ് രഞ്ജൻ പ്രമോദ് പറയുന്നു.












