Sunday, May 26, 2024

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വാഹനാപകടം

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടം. തൊടുപുഴയില്‍ ആണ് ചിത്രീകരണം നടക്കുന്നത്. നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ആരുടേയും പരിക്കുകള്‍ സാരമുള്ളതല്ല.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാല്‍. കെ. എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.

ചാവേര്‍പ്പട എന്ന ചിത്രത്തിന് ശേഷം ശിവന്‍ കുട്ടനും ജസ്പാല്‍ ഷണ്‍മുഖവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഗ്രാമത്തിലെ എം എ, ബിഎഡ് എടുത്ത ജോസ് എന്ന വ്യക്തി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ജോലിക്കായി കയറുന്നു. ഇയാളുടെ നാട്ടില്‍ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രാജേഷ് പറവൂര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തിരക്കഥ -വിജു രാമചന്ദ്രന്‍, ഛായാഗ്രഹണം -അശ്വഘോഷന്‍, സംഗീതം -ബിജിബാല്‍, വരികള്‍ -സന്തോഷ് വര്‍മ്മ, സാബു ആരക്കുഴ. എഡിറ്റര്‍ -കപില്‍ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനര്‍ -ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -വിനോദ് പറവൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -സിറില്‍ കെ ജെയിംസ്, റിയ രഞ്ജു. ആര്‍ട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാര്‍ എടപ്പാള്‍, മേക്കപ്പ് -രാജീവ് അങ്കമാലി, സ്റ്റില്‍സ് -ശ്രീനി മഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ജയരാജ്, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഓയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്.

Hot this week

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

Related Articles

Popular Categories