നിവിന്‍ പോളിയുടെ എന്‍പി 42 ലൊക്കേഷന്‍ ചിത്രം പുറത്ത്!!

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എന്‍പി 42. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയിലും കേരളത്തിലുമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വന്നിരിക്കുകയാണ്. മരുഭൂമിയിലെ ഷൂട്ടിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്.

നാലു മാസങ്ങളിലായി രണ്ട് ഷെഡ്യൂളുകളിലായാണ് സിനിമ ചിത്രീകരിച്ചത്. ലാര്‍ജ് കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് എന്‍പി 42. ബോള്‍ട്ട് ക്യാമറകളും ജിമ്മി ജിബും ഡ്രോണുകളും അടക്കമുള്ള സന്നാഹങ്ങളോടെയാണ് ചിത്രത്തിന്റെ ചിത്രീകരണം. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടര്‍ന്നുള്ള അപ്ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയിക്കുന്നത്.
മിഖായേല്‍ ന് ശേഷം ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒരുമിച്ചെത്തുന്ന സിനിമയാണിത്.

നിവിന്‍ പോളിയുടെ കരിയറിലെ 42-ാം ചിത്രമാണിത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ ക്യാമറ വിഷ്ണു തണ്ടാശ്ശേരിയാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, മ്യൂസിക് – മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, അസോസിയേറ്റ് ക്യാമറാമാന്‍ – രതീഷ് മന്നാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.