ഫഹദ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ധൂമം , ഇന്ന് റിലീസായ ഈ ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ദിവസമായ ഇന്ന് വമ്പൻ ജനപ്രവാഹം ആയിരുന്നു തീയറ്ററുകളിൽ കാണാൻ സാധിച്ചത്. ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമാണ് മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ,തമിഴ് എന്നീഭാഷകളിലും എത്തുന്നുണ്ട്.
ഹിറ്റ് ചിത്രങ്ങൾ ആയ കാന്തരാ, കെ ജി എഫ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഹോം ബാലൈ പ്രൊഡക്ഷൻ ബാനറില് ആദ്യ മലയാള ചിത്രം കൂടിയാണ് ധൂമം, ചിത്രത്തിൽ നല്ലൊരു മെസേജ് തങ്ങൾക്ക് വേണ്ടി നൽകുന്നു എന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു. പവൻ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും, അപർണ്ണ ബലമുരളിയും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ധൂമം, ഇവരെ കൂടാതെ ജോയ് മാത്യു, റോഷൻ മാത്യു, വിനീത്, തുടങ്ങിയവരും ധൂമത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.












