തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയുടെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ ഏവരുടെയും ചർച്ച വിഷയം. വജ്ര വ്യാപാര കുടുംബത്തിലെ അംഗമാണ് തമന്ന. സിന്ധി കുടുംബത്തിൽ ജനിച്ച തമന്ന 16 കോടി രൂപ മുടക്കിയാണ് മുംബൈയിലെ ഫ്ലാറ്റ് തമന്ന സ്വന്തമാക്കിയത്.

നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം പതിപ്പിച്ച 2 കോടിയുടെ വജ്ര മോതിരം തമന്നയ്ക്ക് സമ്മാനമായി നൽകിയിട്ടുണ്ട്.

18 വർഷത്തോളം നീണ്ട കരിയറിൽ 65 ലേറെ സിനിമകൾ തമന്ന ചെയ്തു. ബിഎംഡബ്ല്യു 320i, മെർസിഡസ് ബെൻസ് ജിഎൽഇ തുടങ്ങിയ കാറുകൾ തമന്നയ്ക്ക് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 110 കോടി രൂപയുടെ ആസ്തിയാണ് തമന്നയ്ക്കുള്ളത്.












