ഉർവ്വശിയെയും ശോഭനയെയും പോലെ ഇന്നത്തെ നടിമാർക്ക് അഭിനയിക്കാൻ പറ്റുമോ ? മലയാള സിനിമയിൽ ഇപ്പോഴുള്ള ഒരു നായികമാരെയും ഇഷ്ടമല്ല

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ബൈജു. തിരുവനന്തപുരംകാരനായ ബൈജു തിരുവനന്തപുരം സ്ലാങ് സിനിമയിൽ കൊണ്ടുവന്നതും മലയാളികളുടെ മനം കവർന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ബൈജുവിന്റെ ഒരു അഭിമുഖമാണ്. അഭിമുഖത്തിനിടയിൽ അവതാരകർ ഇപ്പോഴുള്ള ഏത് നടിയെയാണ് ഇഷ്ടമെന്ന് ചോദിക്കുകയായിരുന്നു.

എന്നാൽ അവതാരകന്റെ ആ ചോദ്യത്തിന് ബൈജുവിന്റെ മറുപടി ഇപ്പോഴുള്ള ഒരു നടിമാരെയും ഇഷ്ടമല്ല എന്നാണ്. അതിനുള്ള കാരണവും താരം തന്നെ പറയുന്നുണ്ട്. ഇപ്പോഴുള്ള നടിമാർ ഒന്നുരണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം നേരെ തമിഴിലും തെലുങ്കത്തിലുമൊക്കെ അഭിനയിക്കാൻ പോയി തിരികെ വരികയാണ്. നല്ല രീതിയിൽ ആരും തന്നെ മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളിൽ എത്തുന്നില്ല എന്നും അദ്ദേഹം പറയുന്നു.

ഒപ്പം തന്റെ എക്കാലത്തെയും ഇഷ്ടനടിമാർ ഉർവശിയും ശോഭനയുമാണെന്നും താരം പറയുന്നു. ഉർവശി ഹ്യൂമർ ചെയ്യും. ഇന്നത്തെ ഏതെങ്കിലും ഒരു നടിയ്ക്ക് അങ്ങനെ അഭിനയിക്കാൻ കഴിയുമോ എന്നും ബൈജു ചോദിക്കുന്നു. ശോഭന എന്ന നടിയുടെ അഭിനയ ചാതുരി അറിയാൻ മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണെന്നും ബൈജു കൂട്ടിച്ചേർത്തു. എന്തായാലും താരത്തിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ചർച്ചയായിരിക്കുകയാണ്.