Film News

ദിൽഷ വിവാഹിതയാകുന്നു ? ആശംസകളുമായി ആരാധകർ

കല്യാണപ്പെണ്ണിന്റെ പോലെ അണിഞ്ഞൊരുങ്ങി ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയിയായ ദിൽസാഹയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സമൂഹമദ്ധ്യാമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാനും ശ്രമിക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.

അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ആരാധകരും മാധ്യമങ്ങളും എപ്പോഴും ദിൽഷായോട് ചോദിക്കുന്ന ഒരു ചോദ്യമാണ് വിവാഹം എപ്പോഴാണ് എന്ന്. എന്നാൽ ഇതുവരെയും വ്യക്തമായ ഒരു മറുപടി താരം നൽകിയിട്ടില്ല. അങ്ങനെ ഉള്ളപ്പോഴാണ് ഇപ്പോൾ കല്യാണപ്പെണ്ണായി ദിൽഷ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. വിവാഹമായോ എന്നാണ് ചിത്രങ്ങൾ കണ്ടതോടെ ഏവരും ചോദിച്ചിരിക്കുന്നത്.

ഒപ്പം തന്നെ ആരാണ് ചെക്കനെന്നും ചോദ്യം ഉയർന്നിട്ടുണ്ട്. ഡാന്സറും മുൻ ബിഗ് ബോസ് മത്സരാര്ഥിയുമായ റംസാൻ മുഹമ്മദും ദില്ഷായും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളും ഇതിനോടകം വന്നിരുന്നു. എന്നാൽ അതിനെയെല്ലാം നിറചിരിയോടെ തള്ളുകയായിരുന്നു ഇരുവരും. ഇതിനു പിന്നാലെയാണ് താരത്തിന്റ പുത്തൻ ചിത്രവും എത്തിയത്. എന്നാൽ ഈ ചിത്രങ്ങൾ കൊളാബ് ആണ്. എന്തായാലും കല്യാണപ്പെണ്ണായി താരത്തെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ഏവരും പറയുന്നത്.

Most Popular

To Top