1983 ലെ നിവിന്റെ മകൻ കണ്ണനെ കണ്ടോ ? ആളാകെ മാറി… ബോളിവുഡ് നടനെ പോലെയുണ്ടെന്ന് ആരാധകർ

മലയാളികൾ നെഞ്ചിലേറ്റിയ നിവിൻ പൊളി ചിത്രമായിരുന്നു 1983. ക്രിക്കറ്റ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഫേവറൈറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ൽ തീയറ്ററുകളിൽ എത്തിയ ചിത്രത്തിൽ നിവിന്റെ മകനായ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എബ്രിഡ് ഷൈന്റെ തന്നെ മകൻ ആയിരുന്നു. ഭഗത് എബ്രിഡിന്റെ ഇപ്പോഴത്തെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

വളർന്നു വലിയ പയ്യൻ ആയിരിക്കുന്നു കണ്ണൻ എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. സൗബിൻ ഷാഹിർ ചിത്രം മ്യാവുവിൽ സൗബിന്റെ മകനായി എത്തിയതും ഭഗത് തന്നെയായിരുന്നു. ഭഗതിന്റെ നായകനായുള്ള രംഗപ്രവേശം എപ്പോഴാണ് എന്ന ചോദ്യമാണ് ഇപ്പോൾ കൂടുതലായും ഉയരുന്നത്.