തകര്‍പ്പന്‍ ഡാന്‍സുമായി മീനാക്ഷിയും അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയും

താരങ്ങളോടുള്ള ആരാധനയുടേയും സ്‌നേഹത്തിന്റെയും ഒരു പങ്ക് അവരുടെ മക്കള്‍ക്കും ലഭിക്കുന്നത് സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടര്‍ന്ന് അവര്‍ സിനിമയിലേക്ക് എത്തിയാല്‍ ആ സ്‌നേഹം ഇരട്ടിയാകും. ഇങ്ങനെ സിനിമയിലേക്ക് എത്തിയ താരങ്ങള്‍ മലയാള സിനിമയില്‍ ഒരുപാടുണ്ട്. അതേസമയം ഇനിയും സിനിമയിലേക്ക് എത്താത്ത ചിലരുമുണ്ട്. അത്തരത്തില്‍ സിനിമയിലേക്കെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നയൊരാളാണ് ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകള്‍ മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aleena (@aleenaalphonse)

അതിമനോഹര നൃത്ത വിഡിയോയുമായി ദിലീപിന്റെ മകള്‍ മീനാക്ഷി. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമാണ് മീനാക്ഷിയുടെ തകര്‍പ്പന്‍ ഡാന്‍സ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ‘രാഞ്ജന’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനത്തിനുമൊപ്പമാണ് ഇരുവരും ചുവടുവെച്ചത്. അലീന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നസ്രിയ നസീം, അപര്‍ണ ബാലമുരളി തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതികരണങ്ങളറിയിക്കുന്നുണ്ട്. അല്‍ഫോന്‍സ് പുത്രനാണ് നൃത്ത വിഡിയോയുടെ എഡിറ്റിങ് നിര്‍വഹിച്ചത്. ഐശ്വര്യ അശോകാണ് വീഡിയോ ചിത്രീകരിച്ചത്.