നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരം രണ്ടാമതും വിവാഹിത ആയത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പൂജ ബന്ദ്ര. ഒരു കാലത്ത് ഹിന്ദി സിനിമകളിൽ  സജീവമായിരുന്ന താരം മലയാള സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മൂന്ന് സിനിമകളിൽ ആയിരുന്നു പൂജ എത്തിയത്. ആ മൂന്നു ചിത്രങ്ങളും വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ചെയ്ത മൂന്നു ചിത്രങ്ങളും മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്ക്ഒപ്പമായിരുന്നു . അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ മലയാളി ആരാധകരുടെയും ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖയിൽ നായികയായാണ് താരം മലയാളത്തിൽ അഭിനയം കുറിക്കുന്നത്. അതിനു ശേഷം മമ്മൂട്ടിക്കു ഒപ്പം മേഘം സിനിമയിലും ഭാര്യയായി അഭിനയിച്ചു.

ശേഷം ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്. സൈനിക ഉദ്യോഗസ്ഥൻ ആണ് താരത്തിന്റെ അച്ഛൻ. ‘അമ്മ മിസ് ഇന്ത്യയും ആയിരുന്നു. പൂജ പരസ്യ ചിത്രങ്ങളിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം മിസ് ഇന്ത്യ പട്ടവും സ്വന്തമാക്കി. പൂജയുടെ പരസ്യ ചിത്രങ്ങൾ ഒക്കെ വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടുന്നവ ആയിരുന്നു. അത് കൊണ്ട് തന്നെ വളരെ പെട്ടാണ് തന്നെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്.

ആദ്യം ഡോക്ടറിനെ ആയിരുന്നു പൂജ വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. എന്നാൽ ആ പ്രശ്നം രണ്ടാം വിവാഹത്തിൽ കൂടി പരിഹരിക്കുകയായിരുന്നു പൂജ. നടൻ നവാബ് ഷായെ ആണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ഒക്കെ സ്ഥിരം വില്ലൻ കഥാത്രങ്ങൾ ചെയ്യുന്ന താരമാണ് നവാബ്. എന്നാൽ പൂജ നവാബിനെ ഭാര്യ ആണെന്നുള്ള കാര്യം പലർക്കും അറിയില്ല എന്നതാണ് സത്യം. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയാണ് ഇവർ ഇരുവരും.