ഒരുപാടു ആരാധകരുള്ള നടിയാണ് കല്യാണി പ്രിയദർശൻ, ഇപ്പോൾ താരം തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്റെ കുടുംബത്തിൽ എനിക്ക് ഒരു നാത്തൂൻ പ്രമോഷൻ ലഭിച്ചിരുന്നു. എന്റെ സഹോദരൻ ചന്ദു വിവാഹം കഴിച്ചു. ഞങ്ങളുടെ കുടുംബം എന്ന് പറയുന്നത് എന്ത് കാര്യത്തിലും പോസറ്റീവ് നിലപാട് എടുക്കുന്ന രീതിയാണ് ഉള്ളത് കല്യാണി പറയുന്നത്.

ഞാൻ ഇപ്പോൾ എന്റെ വിവാഹത്തെ കുറിച്ച് ഒന്നും വലുതായി ആലോചിക്കുന്നില്ല, യെങ്കിലും എന്റെ വിവാഹ സങ്കൽപ്പങ്ങൾ നിങ്ങളോടു പറയാം, ബ്രോ ഡാഡിയിലെ ഈശോ യുടെ ആത്മവിശ്വാസം, ഹൃദയത്തിലെ അരുണിന്റെ നിഷ്കളങ്കത, തല്ലുമാലയിലെ വസീമിന്റെ സ്വാഗും, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ബിബിഷിന്റ വ്യക്തിത്വ൦ , ഇതൊക്കെയാണ് തന്റെ സങ്കൽപം, ഇതൊക്കെ ഉണ്ടെങ്കിൽ ഞാൻ കെട്ടാൻ റെഡിയാണ് നടി പറയുന്നു.

കല്യാണി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ മേഖലയിലേക്ക് കടന്നു വന്നത്. ഇപ്പോൾ താരം വനിതക്ക് നൽകിയ അഭിമുഖത്തിലാണ് കല്യാണി തന്റെ വിവാഹ സങ്കലപങ്ങളെ കുറിച്ച് പറഞ്ഞത്. അമ്മ ലിസിയും,അച്ഛൻ പ്രിയദർശനും മികച്ച താര ദമ്പതികൾ ആണ്, അവരുടെ പാത പിന്തുടർന്നാണ് കല്യാണി സിനിമയിൽ എത്തിയത്.












