മുഖംമൂടി ധരിക്കാതെ സ്തുതി പാടിനിൽകുന്ന ഭീമൻ രഘുവാണ് മറ്റു നേതാക്കളെക്കാൾ ഭേദം! പരിഹസിച്ചു കൊണ്ട് രാഹുൽ 

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ മിസ്റ്റർ ഹാക്കറിന്റെ പ്രൊമോഷൻ വേദിയിൽ നടൻ ഭീമൻ രഘു ഇടത് പക്ഷ കൊടിയുമായി എത്തിയിരുന്നു, ഈ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ നടനെതിരെ ട്രോളുകളായി എത്തുകയാണ്, ബി ജെ പി യിൽ നിന്നും ഇടത് പക്ഷത്തേക്ക് പ്രവേശനം നടത്തിയ നടനെ ഇപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ച വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്.

മുഖം മൂടി ധരിക്കാതെ സ്തുതി പാടിനിൽകുന്ന ഭീമൻ രഘുവാണ് മറ്റു ഇടത് പക്ഷ നേതാക്കളെക്കാൾ ഭേദം പരിഹസിച്ചുകൊണ്ടാണ് രാഹുൽ ഈ വാക്കുകൾ പറയുന്നത്. വർത്തമാന സമയത്തിനെ അനുയോജ്യനായ സഖാവ് ഭീമൻ രഘുവിനെ ക്യാബിനറ്റ് റാങ്ക് നൽകി നിൽക്കാൻ അനുവദിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രമോഷൻ പരിപാടിക്കിടയിൽ കൊടികൊണ്ടു വന്നതുമാത്രമല്ല നടൻ ഇടതു പക്ഷ പാർട്ടിയെ പ്രകീർത്തിച്ചു കൊണ്ട് ഗാനം ആലപിക്കുകയും ചെയ്യ്തു. ഇയാളുടെ ഈ ചെയ്യ്തികൾ എന്ത് അല്പത്തരമാണെന്ന് ചിന്തിച്ചില്ലേ, എന്തായാലും ഭാവി കാലത്തെ സി പി ഐ എം നെ അനുയോജ്യനായ സഖാവ് തന്നെ രാഹുൽ പറയുന്നു.