ഇങ്ങനൊരു ചോദ്യം എന്നോട് വേണ്ട! വിവാഹ മോചനത്തെ കുറിച്ച് സ്വാതി 

തെന്നിന്ത്യൻ സൂപ്പർ ഹീറോയിൻ ആണ് സ്വാതി റെഡ്ഢി, ഇപ്പോൾ താരത്തോട് ഒരു മാധ്യമ പ്രവർത്തകൻ വിവാഹ മോചനത്തെ കുറിച്ച് ചോദിക്കുകയും അതിനെ നടി കൊടുത്ത മറുപടിയുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇങ്ങനൊരു ചോദ്യം എന്നോട് വേണ്ട, ഞാൻ പറയില്ല, ഇപ്പോൾ ഇവിടുത്തെ വിഷയം ഇതല്ലല്ലോ  എന്നാണ് നടി ചോദിക്കുന്നതും. മന്ത് ഓഫ് മധു എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിലാണ് നടിയോട് മാധ്യമപ്രവർത്തകൻ ഈ ചോദ്യം ചോദിച്ചത്.

എന്തായാലും എന്നോട് ഈ ചോദ്യം ചോദിച്ചാൽ അതിനെ മറുപടി നല്കാൻ എനിക്ക് കഴിയില്ല, അതിനു വേണ്ടി ഇനിയും ഈ ചോദ്യം വേണ്ട എന്നും നടി കൂട്ടിച്ചേർത്തു, താൻ 16 മത്തെ വയസ്സിൽ കരിയർ ആരംഭിച്ച ആളാണ്, അന്ന് സോഷ്യൽ മീഡിയ ഉണ്ടെങ്കിൽ എന്നെ എയറിൽ നിർത്തിയേനെ, കാരണം എന്റെ മറുപടി ഇങ്ങനെ ആയിരിക്കും.

എനിക്കെങ്ങനെ പെരുമാറണം എന്ന് ഇന്നും അറിയില്ല. ഒരു ആക്ടർ എന്ന നിലയിൽ ചില നിയമംങ്ങൾ പാലിക്കേണ്ടി വരും. നോ പറയുന്നിടത്തെ താൻ നോ പറഞ്ഞിരിക്കും. സിനിമയെ കുറിച്ച് ചോദിച്ചാൽ പറയാം അല്ലാതെ തന്റെ സ്വകര്യ ജീവിതത്തെ കുറിച്ച് ചോദിക്കേണ്ട ഞാൻ പറയില്ല സ്വാതി റെഡ്ഢി പറയുന്നു. മലേഷ്യൻ എയർ ലൈൻസിലെ പൈലറ്റ് ആണ് സ്വാതിയുടെ ഭർത്താവ് വികാസ്, ഒരിടക്ക് ഇരുവരും വിവാഹമോചിതരാകുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു.