തമിഴിലെ വിക്രം ഉൾപ്പെടെ നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ സംഘട്ടന സംവിധയകന്മാരാണ് അൻപ് ,അറിവ് സഹോദരങ്ങൾ, ഈ അടുത്ത സമയത്തു ഇറങ്ങിയ സ്റ്റണ്ടിനെ പ്രാധാന്യം കൽപ്പിച്ച ചിത്രമായിരുന്നു ‘ആർ ഡി എക്സ് ‘ , ഈ ചിത്രത്തിലെ സംഘട്ടനം സംവിധാനം ചെയ്യ്തതും ഈ സംവിധായക സഹോദരങ്ങളാണ്, ഇപ്പോൾ ഇവരുടെ മേൽനോട്ടത്തിൽ മറ്റൊരു ആക്ഷൻത്രില്ലർ ചിത്രം എത്തുന്നു, അതും മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രത്തിൽ.

തെന്നിന്ത്യയിൽ തിരക്കുള്ള സംഘട്ടന സംവിധായകരാണ് ഇരുവരും, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം മെഗാ ആക്ഷൻ ത്രില്ലർ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ ഇരുവരും കേരളത്തിൽ എത്തുന്നത്. ചിത്രത്തിൽ ആറ് വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഒരുക്കിയിരിക്കുന്നതും. മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അടിപിടി ജോസും ഇന്ദുലേഖയും എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്, ഇതൊരു ആക്ഷനെ പ്രധാന്യം ഉള്ള ചിത്രം തന്നെയാണ്, ഒരു കോട്ടയം അച്ചായന്റെ ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നും മുൻപ് വാർത്ത എത്തിയിരുന്നു.












