‘മലയാളം ഇന്‍ഡസ്ട്രി മൊതത്തില്‍ അസൂയ കൊണ്ട് നോക്കിനില്‍ക്കുന്ന കാഴ്ച’ കുറിപ്പ്

റിലീസിന് മുമ്പുതന്നെ ഹൈപ്പിന്റെ കെടുമുടിയിലെത്തിയ ലോകേഷ് കനകരാജ് – വിജയ് ചിത്രം ‘ലിയോ’ രാജ്യമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസായി. കേരളത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഒമ്പത് മണിക്കാണ് ഷോ ആരംഭിച്ചത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാളം ഇന്‍ഡസ്ട്രി മൊതത്തില്‍ അസൂയ കൊണ്ട് നോക്കിനില്‍ക്കുന്ന കാഴ്ച, തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ കേരളത്തിലെ ഫസ്റ്റഡേ കളക്ഷന്‍ റെക്കോര്‍ഡ് അടിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

മലയാളം ഇന്‍ഡസ്ട്രി മൊതത്തില്‍ അസൂയ കൊണ്ട് നോക്കിനില്‍ക്കുന്ന കാഴ്ച
തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ കേരളത്തിലെ ഫസ്റ്റഡേ കളക്ഷന്‍ റെക്കോര്‍ഡ് അടിക്കുന്നു
തൊട്ടു താഴേയും ഒരു അന്യഭാഷ ചിത്രം
മലയാള സിനിമയെ കൊല്ലുന്നേന്ന് മുറവിളി കൂട്ടുന്ന ഒരു വിഭാഗത്തിനോട് ഈ വര്‍ഷം തന്നെ പത്ത് മാസത്തോളം വെറുതെ ഇങ്ങനെ കിടക്കുന്നുണ്ടായിരുന്നു എന്നിട്ട് നിങ്ങള്‍ ഏത് മലയാള സിനിമയാണ് ഇത്രയധികം പ്രേക്ഷകരെ ആകര്‍ഷിച്ചത്
ആകെ 3 ,4 പടങ്ങള്‍ ബാക്കി എല്ലാം????
എന്നാ സിനിമയ്ക്ക് എന്തെങ്കിലും കുറവുണ്ടോ അതുമില്ല ആഴ്ചയില്‍ 6,7 എണ്ണം
ഇത്രയും പ്രതീക്ഷകള്‍ തന്ന് പ്രേക്ഷകരെ കോമളിയാക്കുന്ന സിനിമകള്‍ സംഭവിക്കുമ്പോള്‍ എങ്ങനെ മലയാളം രക്ഷപ്പെടും
Leo യുടെ വിധി എന്താണെന്ന് അറിയില്ല ?? ഇനി Leo യുടെ റെക്കോര്‍ഡ് തകരണമെങ്കില്‍ മറ്റൊരു വിജയ് പടം വരണം അല്ലെങ്കില്‍ അത്ര ഹൈപ്പില്‍ ഒരു ലാലേട്ടന്‍ പടം ഇതിന് രണ്ടിനുമല്ലാതെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല
നല്ല സിനിമകള്‍ താ?????? മലയാളം ഇന്റസ്ട്രി മലയാള സിനിമ കണ്ട് തീയേറ്ററില്‍ കൈയ്യടിച്ച് മനസ് നിറഞ്ഞ് ഇറങ്ങി വരാന്‍ തന്നെയാണ് ആഗ്രഹം മറ്റൊരു ഭാഷ സിനിമ കണ്ടാലും മലയാളം കാണുന്നതിന്റെ സന്തോഷം കിട്ടില്ല
പക്ഷേ