മലയാളത്തിന്റെ ഇഷ്ടതാരമാണ് നടി അഞ്ജലി നായര്‍. നിരവധി ആരാധകരുള്ള താരം സൂപ്പര്‍ താരങ്ങളുടെയെല്ലാം ചിത്രത്തില്‍ താരം പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു താരവും സംവിധായകന്‍ അജിത്തുമായുള്ള വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹം വലിയ വാര്‍ത്തയുമായിരുന്നു. അടുത്തിടെ താരത്തിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരുന്നു. അദ്വിക എന്നാണ് മകളുടെ പേര്. ആദ്യ വിവാഹ ബന്ധത്തില്‍ അഞ്ജലിക്ക് ഒരു മകളുണ്ട്. ആവണി എന്നാണ് പേര്. ആവണിയും താരത്തിനൊപ്പമാണ്. ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിനെ കുറിച്ച് തുറന്നു പറയുകയാണ് താരം.
മൂത്ത മകള്‍ ആവണിയാണ് തന്നെ വിവാഹത്തിന് പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. വിവാഹത്തിനെ കുറിച്ച്ഒരായിരം വട്ടം ചിന്തിച്ചിരുന്നു. ഒരുപാട് സുഹൃത്തുക്കളോട് ഒരു സെക്കന്റ് ചാന്‍സ് എടുക്കണോ വേണ്ടയോ എന്ന് ചോദിച്ചു. ആവണി ഒരു അനിയനെയോ അനിയത്തിയെയോ വേണമെന്ന് ആഗ്രഹിച്ചിരുന്നു. അവള്‍ക്ക് കളിപ്പിക്കാനും കൂടെക്കൊണ്ട് നടക്കാനുമൊക്കെ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നി. അതാണ് വിവാഹത്തിലേക്കെത്താന്‍ കാരണം. പിന്നെ മാതാപിതാക്കളുടെ വിഷമവും വിവാഹത്തില്‍ തന്നെ എത്തിച്ചെന്നും താരം പറയുന്നു.
കല്യാണങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ എല്ലാവരും കുടുംബവുമായി നില്‍ക്കും. ഞാന്‍ തനിയെ നില്‍ക്കുമ്പോാള്‍ കാണുന്നവര്‍ക്കും വിഷമമാകും. നമുക്കൊപ്പം ഒരാള്‍ കൂടിയുണ്ടാകുമ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നും. നമുക്ക് ഒരു ബൗണ്ടറി ഉണ്ടെന്ന് മനസിലായാല്‍ അത് പല പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും തോന്നിയെന്നും അഞ്ജലി പറയുന്നു.
മാത്രമല്ല നമ്മളെ ഉള്‍ക്കൊള്ളുന്ന ഒരാള്‍. അദ്ദേഹം തന്റെ സമയം മാറ്റിവച്ച് എന്നെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ സഹായിക്കുന്നു. എല്ലാ കാര്യത്തിനും ഒപ്പം നില്‍ക്കുന്നയാളാണ്. അപ്പോള്‍ തനിക്കും കോണ്‍ഫിഡന്‍സ് പോലെ എല്ലാം ഒത്തു വന്നെന്നും അഞ്ജലി പറഞ്ഞു.
2021 നവംബറിലാണ് സഹസംവിധായകനായ അജിത് രാജുവും അഞ്ജലിയും വിവാഹിതരായത്. വിവാഹചിത്രങ്ങളും ബേബി ഷവറുമെല്ലാം വൈറലായിരുന്നു.











