
മലയാള യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് മാത്യു തോമസ്. മലയാളത്തിന് പിന്നാലെ തമിഴകത്തും തന്റേതായ ഇടം കണ്ടെത്താന്‍ മാത്യുവിനായി. ആദ്യ ചിത്രം ലിയോയിലൂടെ തന്നെ കോളിവുഡിന്റെ പ്രിയ താരമായിരിക്കുകയാണ് മാത്യു. വിജയിയുടെ ലിയോയിലൂടെയാണ് മാത്യു കോളിവുഡ് ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോഴിതാ ലിയോയുടെ വിജയാഘോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിജയാഘോഷത്തിനിടെ മാത്യുവിന് ആരാധകര്‍ നല്‍കിയ വന്‍ വരവേല്‍പ്പാണ് ശ്രദ്ധേയമാകുന്നത്. വേദിയിലെത്തിയ വിജയ്, ആദ്യം ചെന്ന് കൈ കൊടുത്തതും മാത്യുവിനായിരുന്നു.

ലിയോയില്‍ വിജയ്യുടെയും തൃഷയുടെയും മകനായ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ‘ലിയോ’. മാത്യു അഭിനയിച്ച 10 സിനിമകളില്‍ ആറെണ്ണത്തിലും വിജയ് സിനിമകളുടെയോ വിജയ്യുടെയോ റഫറന്‍സ് ഉണ്ടായിരുന്നെന്നും മാത്യു പറഞ്ഞു. ആദ്യമൊക്കെ മാത്യുവിന് വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നെങ്കിലും ലിയോയിലെ പെര്‍ഫക്ട് കാസ്റ്റിങ്ങിലൂടെ താരത്തിന് കൈയ്യടിയിക്കുകയാണ് ആരാധകലോകം. ജീവിതത്തിലും കടുത്ത വിജയ് ആരാധകനാണ് മാത്യു.
Here comes the SPEAR#Mathew
How many of you know Mathew name in #Leo#LeoSuccessMeetpic.twitter.com/tdIhq7IlSQ— ????️Sρίδγ⚚ɾάɱ (@irAM_master003) November 1, 2023
കൂടാതെ എന്തുകൊണ്ട് മാത്യുവിനെ തിരഞ്ഞെടുത്തെന്ന ചോദ്യത്തിന് മുന്‍പ് ലോകേഷ് മറുപടി നല്‍കിയിരുന്നു. ലിയോയില്‍ മാത്യു സൂപ്പറായി ചെയ്തിട്ടുണ്ട്. മാത്യുവിന്റെ ഇതിനു മുന്‍പുള്ള മിക്ക സിനിമകളും കണ്ടിരുന്നു. നല്ല പെര്‍ഫോര്‍മറാണ്. ഈ കഥാപാത്രത്തെ വളരെ അനായാസമായി ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. മനസ്സിലുള്ള കഥാപാത്രങ്ങളെ അങ്ങനെയുള്ള താരങ്ങള്‍ക്ക് നല്‍കുമ്പോള്‍ നമ്മുടെ പകുതി ജോലി കഴിഞ്ഞെന്നും ലോകേഷ് പറഞ്ഞിരുന്നു.











