ജയറാം പറഞ്ഞു തീർന്നതും പൊട്ടിക്കരഞ്ഞ് കാളിദാസ്! ജയറാമിന്റെ വാക്കുകൾ ഇങ്ങനെ ,വീഡിയോ

കാളിദാസ് ജയറാമിന്റെയും തരിണി കലിങ്കയാറിന്റെയും വിവാഹ നിശ്ചയം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു .  യാതൊരു സൂചനയും നൽകാതെ നടന്ന നടന്റെ വിവാഹനിശ്ചയം ആരാധകർക്ക് ചെറിയൊരു സർപ്രെെസായിരുന്നു.ചെന്നൈയില്‍ വച്ചു നടന്ന വിവാഹ നിശ്ചയം വളരെ ഗ്രാന്റ് ആയിരുന്നു. ഇപ്പോൾ കാളിദാസന്റെ വിവാഹനിശ്ചയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ജയറാം മകനെക്കുറിച്ച് പറയുന്ന വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്.തീർത്തും വൈകാരികമായ വീഡിയോ ആരാധകരുടെ മനസ്സലിയിപ്പിച്ചിരിക്കുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ജയറാം സംസാരിക്കുന്ന ഭാഗം കാണിച്ചുകൊണ്ടാണ് എന്‍ഗേജ്‌മെന്റ് വീഡിയോ ആരംഭിയ്ക്കുന്നത്. അതിന് ശേഷം കളര്‍ഫുള്‍ ആയിട്ടുള്ള എന്‍ഗേജുമെന്റ് കാഴ്ചകള്‍ കാണിക്കുന്നുണ്ട് എങ്കിലും, തുടക്കത്തിലുള്ള ജയറാമിന്റെ വാക്കുകള്‍ അച്ഛന്റെ വാത്സ്യം നിറഞ്ഞു തുളുമ്പുന്നതാണ്. ജയറാം പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങിയിരുന്നു. മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിച്ചു. . ഇനിയും അധികം സംസാരിച്ചാല്‍, കൂടുതല്‍ ഇമോഷനലാവും എന്നും .ശേഷം തരുണിയുടെ അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജയറാം  വാക്കുകൾ അവസാനിപ്പിച്ചത്.

ഒറുപാട് സെലിബ്രിറ്റികള്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ജയറാം എന്ന അച്ഛന്റെ വാത്സ്യല്യത്തെ കുറിച്ചാണ് ഭൂരിഭാഗം ആളുകളും സംസാരിക്കുന്നത്. തരിണി ശരിക്കും ഭാഗ്യവതിയാണെന്ന് പറയുന്നു. ഈ ഇമോഷണൽ സീനുകൾക്കൊടുവിൽ  വീഡിയോയില്‍ കാണിക്കുന്നത് എന്‍ഗേജ്‌മെന്റിന്റെ വന്‍ ആഘോഷ കാഴ്ചകളാണ്. സിംപിളും, എന്നാല്‍ വളരെ സമ്പന്നവുമായ ചടങ്ങുകളായിരുന്നു നിശ്ചയത്തിന്റേത്. അതിന് ശേഷം രാത്രി പാര്‍ട്ടിയും ഉണ്ടായിരുന്നു. സത്യരാജ്, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ധനുഷ് തുടങ്ങിയ സെലിബ്രിറ്റികള്‍ എല്ലാം എന്‍ഗേജ്‌മെന്റിന് വന്നത്.  ഈ മാസം ആദ്യം ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്. 2021 മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്.

പ്രേക്ഷകരുടെ ഇഷ്ടതാരകുടുംബമാണ് ജയറാമിന്റേത്.ചെറുപ്പം മുതൽ പാർവതിയും ജയറാമും മകൻ കാളിദാസനും പ്രേക്ഷകർക്ക് പരിചിതമായതുകൊണ്ട് തന്നെ വിവാഹനിശ്ചയ വാർത്ത ഇരുകയ്യും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്.  സോഷ്യൽ മീഡിയയിൽ ഇതിനോടകം എൻഗേജ്‌മെന്റിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2021 ലാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാർ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ് പറഞ്ഞത്. ഇരുവരുടെയും പ്രണയവാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്.