fbpx
Home Film News ഫഹദ് ഫാസിലിന്റെ ‘ആവേശം’ ഫസ്റ്റ്ലുക്ക്  പോസ്റ്റർ റിലീസ് ചെയ്യ്തു  

ഫഹദ് ഫാസിലിന്റെ ‘ആവേശം’ ഫസ്റ്റ്ലുക്ക്  പോസ്റ്റർ റിലീസ് ചെയ്യ്തു  

ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യ്ത ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യ്തു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തുവിന്റെ അടുത്ത പുതിയ ചിത്രമാണ് ആവേശം, അൻവർ റഷീദ് എന്റർടൈൻമെന്റ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നി ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ആവേശം.

ചിത്രത്തിൽ നായകനായാണ് ഫഹദ് ഫാസിൽ എത്തുന്നത്, ഫഹദിനൊപ്പം ഈ ചിത്രത്തിൽ മൻസൂർ അലിഖാന്, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, ശ്രീജിത്ത് നായർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു, സമീർ താഹിർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്, ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കാലേ, കോസ്റ്റ്യൂ൦ മർ മഹർ ഹംസ, ,വിവേക് ഹർഷൻ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു,