മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനശ്വരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്നാണ് പ്രശംസകൾ ലഭിക്കുന്നത്. ഇപ്പോൾ നേരെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് അനശ്വര. നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്
എല്ലാവരോടും സ്നേഹം എന്നാണ് അനശ്വര കുറിച്ചത്.

അനശ്വരയുടെ പോസ്റ്റ് വായിക്കാം
ഈ നേരിനും ഈ നേരത്തിനും നന്ദി!
നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്
എല്ലാവരോടും സ്നേഹം
നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ..
കൂടെയുണ്ടാവണം ????
-അനശ്വര











