ഞാൻ പണ്ട് മുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അത്!  ‘നിറം’ പോലെ മറ്റൊരു സിനിമ ഇനിയും ചെയ്യരുതെന്ന് തീരുമാനിച്ചു, കമൽ 

മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് കമൽ, ഒരു ഇടവേളക്ക് ശേഷം സംവിധായകൻ വീണ്ടും ചെയ്യ്ത ചിത്രമാണ് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം, ഷൈൻ ടോം ആണ് ചിത്രത്തിലെ നടൻ, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ ഒരു അഭിമുഖ്ത്തിൽ തന്റെ സിനിമകൾ എങ്ങനെയാകണം എന്നുള്ള മുൻധാരണ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്കുകയാണ് കമൽ, സംവിധായകന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ എല്ലാ സംവിധായകർക്കും അവരുടേതായ ശൈലികളും, പാറ്റേണുകളും  കാണും, എന്നാൽ എനിക്ക് സ്ഥിരമായിട്ടുള്ള ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യുന്നത് ഇഷ്ട്ടമല്ല, അതെന്റെ സിനിമകൾ കാണുമ്പൊൾ മനസിലാകും. താൻ എപ്പോളും ബ്രാൻഡിൽ നിന്നും കടക്കാൻ ആണ് ശ്രമിച്ചിട്ടുള്ളത്, ഞാൻ നിറം എന്ന ചിത്രം ചെയ്യ്തപ്പോൾ മനസിൽ ചിന്തിച്ചു ഇനിയും ഈ സിനിമ പോലെയുള്ള മറ്റൊരു സിനിമ ചെയ്യരുതെന്ന്, എന്നാൽ നിറം വലിയ വിജയം കൈവരിക്കുകയും ചെയ്യ്തു കമൽ പറയുന്നു

ഞാൻ പണ്ട് മുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഒരു പാറ്റേർണിലുള്ള ചിത്രങ്ങൾ ഒരിക്കലും സംവിധാനം ചെയ്യരുതെന്ന്,അത് ഞാൻ ഇന്നും പാലിച്ചുപോകുന്നുണ്ട് കമൽ പറയുന്നു. എല്ലാവർക്കും ചിലപ്പോൾ അതെ പാറ്റേർണിലുള്ള സിനിമകൾ ഉണ്ടാകും എന്നാൽ എനിക്ക് അതിനോട് താല്പര്യമില്ല കമൽ പറയുന്നു, ഇപ്പോൾ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം തീയറ്ററുകളിൽ നല്ല പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു