ജീവിതത്തില്‍ ഒരിക്കലെങ്കിലും ഡിപ്രഷനിലൂടെ കടന്നുപോകാത്തവരുണ്ടാകില്ല. വല്ലാത്തൊരു മാനസികാവസ്ഥയാണ് ഡിപ്രഷന്‍. ഇപ്പോഴിതാ താനും ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പങ്കുവയ്ക്കുകയാണ് നടി മാലാ പാര്‍വതി. ആദ്യമായി സൈബര്‍ ആക്രമണത്തെ നേരിട്ടപ്പോഴാണ് താന്‍ ഡിപ്രഷനിലേക്ക് പോയതെന്ന് താരം പറയുന്നു. നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്ന് തനിക്ക് പിന്നീട് മനസ്സിലായെന്നും നടി പറയുന്നു.
ആദ്യമായി സൈബര്‍ ആക്രമണം നടക്കുമ്പോള്‍ തന്റെ വീട്ടില്‍ മുഴുവന്‍ സുഹൃത്തുക്കളുണ്ടായിരുന്നു. 10-12 പേര് മുഴുവന്‍ സമയവും മുറിയില്‍ തന്നെയുണ്ടായിരുന്നു. അന്നതിനെ തമാശയായിട്ട് നേരിടാനാണ് ശ്രമിച്ചത്. പക്ഷേ അവരില്ലാത്ത സമയങ്ങളില്‍ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോയി. മരുന്നു കഴിക്കേണ്ട അവസ്ഥയായിരുന്നു. കുറേ നാള്‍ മരുന്നു കഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ഫാമിലിയില്‍ ഒരിക്കലും ഇല്ലാത്തതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായി. ഞാന്‍ അങ്ങനെ കട്ടിലില്‍ തന്നെ കിടക്കുകയാണെന്ന് അറിഞ്ഞിട്ട് മഹേഷ് നാരായണന്‍ വിളിച്ചിട്ട് പാര്‍വതിചേച്ചി വേഗം എഴുന്നേറ്റ് ‘സീ യു സൂണ്‍’ എന്ന സിനിമയിലേക്ക് വിളിച്ചു. പക്ഷേ അന്ന് മരുന്നുകളെല്ലാം കഴിച്ച് തല നേരെ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നും നടി പറയുന്നു.
പിന്നീട് തനിക്ക് അതില്‍ നിന്നൊക്കെ പുറത്തു വരാനായി. കാരണം നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി. സന്തോഷം എങ്ങനെ അതുപോല തന്നെ സങ്കടങ്ങളും നെഗറ്റീവ് കാര്യങ്ങളും എടുക്കാന്‍ നമ്മുടെ മനസ്സിനെ തയ്യാറാക്കിയാല്‍ മനസ്സിന് ഭയങ്കര ഫ്രീഡം അനുഭവപ്പെടും.

എന്റെ മനസ്സിപ്പോള്‍ ആ മാനസികാവസ്ഥയിലാണ്. ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും നടി പറയുന്നു. ഇപ്പോള്‍ തട്ടിപ്പോയലും ഹാപ്പിയാണ്. അത് നെഗറ്റിവിറ്റിയിലോ നിരാശയിലോ പറയുന്നതല്ലെന്നും മാല പാര്‍വതി പറയുന്നു.











