ഐസ് നിറഞ്ഞ ക്ലോസെറ്റ്, വടിപോലാകുന്ന മുടി, തണുത്ത് വിറച്ച അമേരിക്കയുടെ കാഴ്ചകള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ തണുപ്പ് അതിന്‍റെ എല്ലാ സീമകളും കടന്നു മനുഷ്യജീവിതം ദുസഹമാക്കിയിരിക്കുകയാണ്.  പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം തണുപ്പ് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ്. മൈനസ് 29 ഡിഗ്രി വരെ ചില സ്ഥലങ്ങളില്‍  എത്തിനില്‍ക്കുകയാണ്.

അമേരിക്കയിലെ തണുപ്പിന്‍റെ ഭീകരകത കാട്ടുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. യുവതിയുടെ മുടി തണുത്തുറഞ്ഞു നില്കുന്നതാണ് ഒന്ന്.

തിളപ്പിച്ച വെള്ളത്തിന്‌ പോലും രക്ഷയില്ല, അന്തരീക്ഷത്തില്‍ മഞ്ഞായി മാറുകയാണ് തിളച്ച വെള്ളം.

റെയില്‍വേ പാളങ്ങള്‍ തണുപ്പ് കൊണ്ട് ചുരുങ്ങാതിരിക്കാന്‍ പാളങ്ങളില്‍ തീ ഇടുകയാണിപ്പോള്‍.

https://twitter.com/buitengebieden/status/1091034500778418177