മലയാളത്തിലും തമിഴിലുമൊക്കെയായി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക മോഹനൻ. ദുൽക്കർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തിൽ അരങ്ങേറിയത്. ഇപ്പോൾ തന്റെ സുഹൃത്തിന്റെ വിവാഹത്തിന് ലഹങ്കയിൽ അതി സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുംബൈയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ഗ്രേ നിറത്തിലുള്ള ലഹങ്കയിൽ അതിമനോഹരിയായാണ് താരം എത്തിയത്. ഡിസൈൻഡ് പാവാടയോടൊപ്പം ബ്രാലെറ്റ് ടോപ്പ് ആണ് താരം ധരിച്ചിരിക്കുന്നത്. ലഹങ്കയുടെ ഷോൾ ഓവർകോട്ട് രൂപത്തിൽ ഡിസൈൻ കൂടി ചെയ്തതോടെ താരം അതിസുന്ദരിയായി.

കല്ലുകളോട് കൂടിയ ഹെഡ് ചെയിനും കമ്മലും വളകളും അടങ്ങുന്ന സിമ്പിൾ ആക്സസറീസ് ആണ് താരം ധരിച്ചത്. ‘കാണാൻ മാലാഖയെ പോലിരിക്കുന്നു’, ‘നാളുകൾ കഴിയും തോറും വലുതായി കൊണ്ടേയിരിക്കുന്നു’,’സുന്ദരിയായിരിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്.
Home Film News











