തെന്നിന്ത്യയുടെ പ്രിയ താരമാണ് നടന്‍ അജിത് കുമാര്‍. സിനിമയേയും യാത്രകളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് അജിത്. സോഷ്യലിടത്ത് സജീവമായ താരം വീഡിയോകളെല്ലാം പങ്കിടാറുണ്ട്. പുതിയ ചിത്രം വിടാമുയര്‍ച്ചിയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ആരോഗ്യ പ്രശ്‌നം കാരണം താരം വിശ്രമത്തിലായിരുന്നു.

ഇപ്പോഴിതാ വിശ്രമത്തിന് ശേഷം താരം യാത്ര ആരംഭിച്ചിരിക്കുകയാണ്. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. യാത്രക്കിടെ അജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
Ride with Venus#Ajithkumar pic.twitter.com/GOOE7XCQ8u
— Suresh Chandra (@SureshChandraa) March 20, 2024
മധ്യപ്രദേശിലേക്കാണ് അജിത്തും സംഘത്തിന്റെയും യാത്ര. പതിവുപോലെ ബൈക്കിലാണ് യാത്ര. ഇഷ്ടവിഭവമായ ബിരിയാണി തയ്യാറാക്കുകയാണ് താരം. ബിരിയാണി ആസ്വദിച്ച് പാചകം ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് വിളമ്പി നല്‍കുകയും ചെയ്യുന്നുണ്ട് താരം. അജിത്തിന്റെ സുഹൃത്തായ സുരേഷ് ചന്ദ്രയാണ് യാത്രക്കിടയിലുള്ള ചില ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്.
AK ❤️#VidaaMuyarchi #GoodBadUgly pic.twitter.com/1Jo0rl2iIS
— Ragav シ︎ (@Ragav_Tweetz) March 21, 2024
വിടാമുയര്‍ച്ചിയാണ് അജിതിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെയാണ് പൂര്‍ത്തിയായിരുന്നു. അടുത്ത ഷെഡ്യൂള്‍ നടക്കുന്നത് അസര്‍ബൈജാനിലാണ്.











