
ബിജെപിയിൽ ചേരുമെന്നുള്ള വ്യാജ പ്രചരണത്തിന് ചുട്ടമറുപടി നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ബിജെപിയിൽ അംഗത്വമെടുക്കുന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്ന് പ്രചരണമുണ്ടായത്. ‘ദി സ്കിൻ ഡോക്ടർ’ എന്ന ഒരു ഉപയോക്താവിൻ്റെ എക്സ് പേസ്റ്റിലാണ് ‘പ്രമുഖ നടൻ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയിൽ ചേരും’, എന്ന പോസ്റ്റ് വന്നത്.

‘എന്നെ വാങ്ങാൻ തക്ക (ആശയപരമായി) സമ്പന്നരല്ലെന്ന് അവർ മനസ്സിലാക്കിയിരിക്കണം എന്നാണ് ഞാൻ കരുതുന്നത്’, എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. സംഘപരിവാർ പ്രൊഫൈലുകളുടെ വ്യാജ വാർത്തയ്ക്ക് താരം നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പ്രകാശ് രാജിനെ പോലെ രാഷ്ട്രീയ ബോധമുള്ള ഒരാൾക്ക് ഒരിക്കലും ബിജെപിയിൽ അംഗത്വം എടുക്കാൻ കഴിയില്ലെന്നുള്ള കാര്യം മറക്കരുത് എന്നാണ് പലരും കുറിക്കുന്നത്.












