
ദൂരദർശനിൽ പ്രദർശിപ്പിക്കപ്പെട്ടതോടെ വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ ചിത്രമാണ് ദി കേരള സ്റ്റോറി. ഈ ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നയിയാണ് ആദാ ശർമ്മ. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് താമസിച്ചിരുന്ന മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെൻ്റിലെ ഫ്ലാറ്റ് ആദാ ശർമ വാങ്ങിയെന്നുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ടാണ് 2020ൽ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ദാരുണമായ മരണം. ജൂൺ 14ന് ഇതേ അപ്പാർട്ട്മെൻ്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം ഈ ഫ്ലാറ്റിൽ ആരും താമസിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഫ്ലാറ്റ് ആദാ ശർമ്മ വാങ്ങിയെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ താരം ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. താൻ ആ സ്ഥലം കാണാൻ പോയപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

അതിനെ തുടർന്നാണ് അന്ന് വാർത്തകളും വന്നിരുന്നു. നമ്മുക്ക് നല്ല സിനിമകൾ നൽകി വിട്ടുപിരിഞ്ഞ നടനെക്കുറിച്ചും പല കമൻറുകളും കണ്ടുവെന്നും അത് വേദനിപ്പിക്കുന്നതാണെന്നും ആദാ ശർമ്മ പറഞ്ഞു. അവിടെയാണോ ഞാൻ താമസിക്കുന്നത് എന്നതൊക്കെ പിന്നെ വെളിപ്പെടുത്താവുന്ന കാര്യമാണ്. അതൊക്കെ എൻറെ സ്വകാര്യതയാണ്. ഇപ്പോൾ ഞാൻ ജീവിക്കുന്നത് ജനങ്ങളുടെ മനസിൽ വാടക കൊടുക്കാതെയാണ് എന്ന് മാത്രം ഞാൻ പറയുന്നുവെന്നും ആദാ ശർമ കൂട്ടിച്ചേർത്തു.











