വേഗമേ… ഗതി താളമേ…!! മാത്യു തോമസിന്റെ കപ്പിലെ ഗാനമെത്തി

നവാഗതനായ സഞ്ജു സാമുവല്‍ മാത്യു തോമസിനെയും നമിത പ്രമോദിനെയും പ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കുന്ന ചിത്രമാണ് കപ്പ്’. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ബാഡ്മിന്റണ്‍ കളിയുടെ പശ്ചാത്തലമാണ് ചിത്രത്തിന്റെ കഥ.

ഇപ്പോഴിതാ ചിത്രത്തിലെ ഹൃദ്യമായ ഗാനവും എത്തിയിരിക്കുകയാണ്. വേഗമേ… ഗതി താളമേ…സിരകളില്‍ നിറയൂ വീര്യമായ്… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ പശ്ചാത്തലം മുഴുവന്‍ സ്‌പോര്‍ട്‌സാണ്.

ബാഡ്മിന്റണ്‍ കളിയും അതുമായി ബന്ധപ്പെട്ട രംഗങ്ങളുമാണ് ചിത്രത്തിലേറെ. ചിത്രം യുവനിരയെ ഏറെ ആകര്‍ഷിക്കുന്നതു തന്നെയെന്ന് വിഷ്വല്‍സ് വ്യക്തമാക്കുന്നു. മലയോര ജില്ലയായ ഇടുക്കിയിലെ വെള്ളത്തൂവല്‍ ഗ്രാമത്തില്‍ ബാഡ്മിന്റണില്‍ ഇന്‍ഡ്യന്‍ കുപ്പായം അണിഞ്ഞ് ഒളിംമ്പിക്‌സില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ഹൃദയഹാരിയായ ഒരു കുടുംബ പശ്ചാത്തലവും ചിത്രത്തിലുണ്ട്. കണ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് മാത്യു തോമസ്സ് ചിത്രത്തിലെത്തുന്നത്. പുതുമുഖം റിയാ ഷിബു, അനിഘാ സുരേന്ദ്രന്‍ എന്നിവരാണു ചിത്രത്തിലെ നായികമാരാകുന്നത്. നമിതാ പ്രമോദും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം. യുവ നടന്‍ കാര്‍ത്തിക് വിഷ്ണു, ഇന്ദ്രന്‍സ്, ജൂഡ് ആന്റെണി ജോസഫ്, ആനന്ദ് റോഷന്‍, ചെമ്പില്‍ അശോകന്‍, സന്തോഷ് കീഴാറ്റൂര്‍, തുഷാര പിള്ള, നന്ദിനി ഗോപാലകൃഷ്ണന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി,മൃണാളിനി സൂസന്‍ ജോര്‍ജ്, മൃദ്യല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, നന്ദു പൊതുവാള്‍, അനു ന്ദ്രിതാമധു , ഐ.വി. ജുനൈസ്, അല്‍ത്താഫ്മനാഫ്, എന്നിവരാണ് മറ്റ് പ്രധാന താരങ്ങളാകുന്നത്.

തിരക്കഥ – അഖിലേഷ് ലതാരാജു.ഡെന്‍ സണ്‍ ഡ്യൂറോ,സംഗീതം – ഷാന്‍ റഹ്‌മാന്‍ പശ്ചാത്തല സംഗീതം ജിഷ്ണു തിലക് ഗാനങ്ങള്‍ – മനു മഞ്ജിത്ത്. ആര്‍. സി. ഛായാഗ്രഹണം – നിഖില്‍ എസ്. പ്രവീണ്‍. എഡിറ്റര്‍- റെക്‌സണ്‍ ജോസഫ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റും ഡിസൈന്‍.-നിസ്സാര്‍ റെഹ്‌മത് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍ന്ന് -മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹന്‍. പ്രൊജക്റ്റ് ഡിസൈനര്‍ – മനോജ് കുമാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – വിനു കൃഷ്ണന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -പൗലോസ് കുറുമുറ്റം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.