
കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒരു ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അധികമൊന്നും പൊതു ഇടങ്ങളില്‍ കാണാത്തയാളാണ് സുരേഷ് ഗോപിയുടെ സഹോദരന്.
ഒറ്റ നോട്ടത്തില്‍ സുരേഷ് ഗോപി തന്നെയാണെന്നേ ആരും പറയുകയുള്ളൂ. തൃശൂരില്‍ തന്നെയായിരുന്നു സുഭാഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട്. ഒറ്റനോട്ടത്തില്‍ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയര്‍ സ്റ്റൈലിലെ വ്യത്യാസം മാത്രമാണ് ഒന്ന് ചിന്തിയ്ക്കാന്‍ വക തരുന്നത്. സുരേഷ് ഗോപിയുടെ അപരന് എന്നു പറഞ്ഞും സുഭാഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു.

സിനിമ പിആര്‍ഓ മഞ്ജു ഗോപിനാഥാണ് വൈറലവാകുന്ന വീഡിയോ പുറത്തുവിട്ടത്. ”തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയന് സുഭാഷ് ഗോപിയും കുടുംബവും” എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. നില്പിലും മുഖഭാവത്തിലും തനി ചേട്ടന് തന്നെയാണ് അനുജനും എന്ന് തോന്നിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കൊല്ലം സ്വദേശികളായ ഗോപിനാഥന് പിള്ള,ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത മകനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനില്‍ ഗോപി, സുനില്‍ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങളുമുണ്ട്.

കൊല്ലത്താണ് ജനിച്ചതെങ്കിലും സുരേഷ് ഗോപി കുടുംബസമേതം തിരുവനന്തപുരത്താണ് താമസം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് തൃശൂരിലാണ്. ഇത്തവണ കുടുംബത്തിനും തൃശ്ശൂരില്‍ തന്നെയായിരുന്നു വോട്ട്. ഭാര്യ രാധികയ്ക്കും മക്കള്‍ ഭാഗ്യയ്ക്കും ഗോകുല്‍, മാധവ് എന്നിവര്‍ക്കൊപ്പമെത്തിയാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ആ ചിത്രങ്ങളും സോഷ്യലിടത്ത് വൈറലായിരുന്നു.











