‘മായാമോഹിനി’ക്ക് ശേഷമാണ് അറ്റാക്ക് വരാൻ തുടങ്ങിയത്! അടുത്ത കാലത്തൊന്നും ഇങ്ങനൊരു ട്രോഫി ഒരു നടനും ലഭിച്ചിട്ടില്ല; ദിലീപ് 

നടി അക്രമിക്കപ്പെട്ട സമയ൦ മുതൽ സിനിമകളിൽ നിന്നും വിട്ടുമാറി നിന്ന നടൻ ദിലീപ് പിന്നീട കേശു ഈ വീടിന്റെ നാഥൻ  എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചു വരവ് വീണ്ടും നടത്തിയത്, ഇപ്പോൾ താരം പറയുന്നത് എന്തിനാണ് തന്റെ സിനിമകൾക്കെതിരെ ഇങ്ങനെ അറ്റാക്ക് നടത്തുന്നതെന്നാണ്, ഇപ്പോൾ തന്റെ ഒരു സിനിമ ഇറങ്ങുമ്പോൾ തന്നെ വായിൽ തോന്നുന്ന രീതിയിലാണ് അറ്റാക്കുകൾ ഉണ്ടാകുന്നത്, ഇന്ത്യയിൽ തന്നെ അടുത്തകാലത്തൊന്നും  ഇങ്ങനൊരു നടനെ ഇതുപോലൊരു ട്രോഫി കിട്ടിയിട്ടുണ്ടാകില്ല ദിലീപ് പറയുന്നു

ഞാൻ ഈ ആക്രമണങ്ങൾ ഫേസ് ചെയ്യാൻ തുടങ്ങിയിട്ട് 11 വര്ഷമായി, മായാമോഹിനി എന്ന ചിത്രം എത്തിയതിനു ശേഷം മുതലാണ് തനിക്ക് ഇത്തരം അറ്റാക്കുകൾ വരാൻ തുടങ്ങിയത്. പിന്നെ അത് പലതരത്തിൽ അതിന്റെ തീവൃത കൂടുക ആയിരുന്നു. നമ്മളെ സ്നേഹിക്കുന്നവർ നമ്മളുടെ സിനിമകൾ കാണാൻ എത്തുന്നുണ്ട്. അന്ന് വന്ന അറ്റാക്കുകൾ എന്നെ ബാധിച്ചിരുന്നതേയില്ല. കാരണം എന്റെ ഓഡിയൻസ്ഒന്നും സോഷ്യൽ മീഡിയിൽ ഉണ്ടായിരുന്നവരല്ല

ഇപ്പോൾ ഈ സിനിമ ഇറങ്ങുന്ന സമയത്തും എനിയ്ക്ക് തോന്നാറുണ്ട് എന്തിനാണ് ഇങ്ങനെ വായിൽ തോന്നുന്ന കാര്യങ്ങൾ പറയുന്നതെന്ന്, കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ നിന്നും സിനിമ കണ്ടിറങ്ങിയപ്പോൾ കുറച്ചു പോസിറ്റിവ് റിവ്യൂ കണ്ടു, അത് കണ്ടപ്പോൾ ഇവിടെയും ആ മര്യാദ കിട്ടുന്നില്ല എന്ന് തോന്നിപോയി ദിലീപ് പറയുന്നു