
രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്യ്ത ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം, നായിക പ്രധാന്യമില്ലാത്ത ഈ ചിത്രത്തിൽ ശ്രെദ്ധേയമായ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച നടിയാണ് പൂജ മോഹൻരാജ്, ഇപ്പോൾ പൂജ ആവേശം ചിത്രത്തെ കുറിച്ചും നടൻ ഫഹദിന് കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. രോമാഞ്ചം ഇറങ്ങുന്നതിനു മുന്നേ ജിത്തു വിളിച്ച് ആവേശത്തെ പറ്റി തന്നോട് പ റയുന്നത്.

ആദ്യം ചിരിവന്നു, സ്ത്രീ കഥാപാത്രങ്ങള്‍ അധികമില്ലാത്ത സിനിമയാണെന്നു പറഞ്ഞു . അഞ്ചുമാസത്തിനു ശേഷമാണ് സിനിമയിലെ എന്റെ സീനുകള്‍ ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ ഏറെ ചിരിപ്പിച്ചൊരു രംഗമാണ് ഫഹദിനൊപ്പം ഡാംഷാറസ് കളിക്കുന്നത്.ഞങ്ങള്‍ പറയുന്ന സിനിമ പേര് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാന്‍ അഭിനയിച്ച് കാണിക്കുന്നത് വളരെ സീരിയസ് ആയിട്ടാണ് ചെയ്തത്. ,പക്ഷേ ഈ കളിയില്‍ ഞാന്‍ വളരെ മോശമായിരുന്നു

ശരിക്കും ഫഹദിന്റെ കഥാപാത്രമായ രംഗയെക്കാളും മോശമാണല്ലോ പൂജയുടെ കാര്യം എന്നാലും നീ എങ്ങനെയും ഇത് ചെയ്‌തേ പറ്റൂ എന്നാണ്. അങ്ങനെ കഷ്ടപ്പെട്ടാണ് ആ സീന്‍ പൂര്‍ത്തിയാക്കി എടുത്തത്. ഫഹദിനൊപ്പമുള്ള ആ സീൻ ശരിക്കും കാര്യമായി തന്നെയാണ് അഭിനയിച്ചത്. ഫഹദ് വളരെ ശാന്തമായി പെരുമാറുന്ന ആളാണ്. അധികം ബഹളം ഒന്നുമില്ലാതെ ഒതുക്കത്തിലാണ് പെരുമാറുക. പക്ഷേ ഷോട്ട് വരുമ്പോള്‍ അതിനും അദ്ദേഹത്തിന് ഒരു മീറ്റര്‍ ഉണ്ട്. എത്ര ഷോട്ട് പോയാലും അതിനൊരു കണ്‍സിസ്റ്റന്‍സി ഉണ്ട്. പുള്ളി അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എത്രത്തോളം ചെയ്യണമെന്ന് നല്ല ധാരണയുണ്ട്.












