
യുവ സംഗീത സംവിധായകന് പ്രവീണ്‍ കുമാര്‍ അന്തരിച്ചു. മേധഗു, രാകഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച പ്രവീണ്‍ കുമാറാണ് അകാലത്തില്‍ പൊലിഞ്ഞത്. 28 വയസിലായിരുന്നു പ്രവീണ്‍ വിട പറഞ്ഞത്. ആരോഗ്യ പ്രശ്നം കാരണം വിശ്രമത്തിലായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതോടെ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്കി സംസ്കാരവും നടത്തി.

എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്റെ ആദ്യകാലത്തെ ജീവിതം പറയുന്ന ചിത്രം മേധഗുവിലൂടെയാണ് പ്രവീണ്‍ കുമാര്‍ സംഗീത രംഗത്ത് ശ്രദ്ധേയനായത്. 2021 ല്‍ നിര്‍മ്മിച്ച ചിത്രം എന്നാല്‍ നിയമ കുരുക്കില്‍ പെട്ട് തീയറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റിയില്ല. പിന്നീട് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിയത്.











