
താൻ ആദ്യം അഭിനയിക്കുന്നത് മമ്മൂട്ടിക്കൊപ്പമാണ് ,അന്ന് പേടിയൊന്നും തനിക്കി ഇല്ലായിരുന്നെന്ന് പൗളി വിത്സൺ പറയുന്നു, മമ്മൂട്ടിക്കൊപ്പം ഭീഷ്മപർവം, അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിൽ താൻ അഭിനയിച്ചിരുന്നു. ആ സമയത്തും താൻ ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്നുള്ള ഒരു പേടിയും ഉണ്ടായിരുന്നില്ല. കാരണം എല്ലാവരും അറിയുന്നവരായിരുന്നു.അണ്ണൻതമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ബെന്നി പി. നായരമ്പലത്തിന്റെ പടമായിരുന്നു. അദ്ദേഹത്തിന്റെ ഏഴ് നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. . അതുകൊണ്ട് തനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല. പൗളി ചേച്ചി നമ്മുടെ സാധനമാണ്. അതേപോലെ അങ്ങോട്ട് ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്

താൻ അതുപോലെ തന്നെ ചെയ്തു. ഒരു കൈ വെച്ചിട്ട് ഇതിലേക്ക് നോക്കി ക്യാമറിയില്‍ നോക്കാതെ ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്. ഡയലോഗ് പറയുന്നത് കേട്ടിട്ട് മമ്മൂട്ടി അടുത്ത് വന്ന് നിന്നു. ആ സമയത്താണ് താൻ ആരാണ് മമ്മൂട്ടി ചോദിച്ചത്, അങ്ങനെ അദ്ദേഹത്തിന്റെ കൂടെ പണ്ട് ഒപ്പം നാടകത്തിൽ അഭിനയിച്ച ഓര്‍മ പുതുക്കുകയും ചെയ്തു

അതുപോലെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ഭീഷ്മപർവ്വത്തിലെ അഭിനയം. തനിക്ക് അതിൽ മമ്മൂക്കയ്‌ക്കൊപ്പം ഒരു ഡയലോഗ് ഉണ്ടായിരുന്നു, ഡയലോഗ് തന്നു. മമ്മൂക്ക വരുമ്പോള്‍ ചെയ്യാം. പഠിച്ചോളാന്‍ പറഞ്ഞു. സിങ്ക് സൗണ്ട് ആണ്. നമുക്ക് അറിയാം ആരുടെ കൂടെയാണ് ചെയ്യാനുള്ളതെന്നും, അവരുടെ പൊസിഷന്‍ എന്താണെന്നും. അതുകൊണ്ട് അവിടെ താഴ്ന്ന് പോകരുത് എന്നുള്ളതുകൊണ്ട് തന്നെ ഡയലോഗ് പച്ചവെള്ളം പോലെയാണ് പഠിച്ചത്. ആ സീന്‍ എടുത്തു. അതില്‍ ഒരു ഭാഗത്തെ ഡയലോഗിലാണ് ആണ് നെഞ്ചില്‍ തട്ടണ സീന്‍ ഉള്ളത്. ‘ആ സീനിലെ ആ ഫീല്‍ നമുക്കും കിട്ടുമല്ലോ. ഒരു പാരഗ്രാഫ് ഡയലോഗ് ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ മമ്മൂക്ക വേഗം തന്നെ വണങ്ങി. ചെയ്തത് നല്ലതായതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം ഇങ്ങനെ വണങ്ങിയത്. അത് എനിക്ക് ഭയങ്കര സന്തോഷം തോന്നി പൗളി പറയുന്നു












