
ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലറാണ് എമ്പുരാന്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ആരാധകര്‍ക്ക് ഏറെ ആവേശമുണര്‍ത്തുന്ന പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ 64-ാം ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 21 ന് ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റ് പുറത്തുവരുമെന്നാണ് ടീം അറിയിക്കുന്നത്. ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു സ്പെഷ്യല്‍ ടീസര്‍ ആയിരിക്കും നിര്‍മ്മാതാക്കള്‍ പുറത്തുവിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം മോഹന്‍ലാലിന്റെ ഫസ്റ്റ്ലുക്കും പുറത്തുവിടുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ചിത്രത്തിന്റെ പുതിയ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ചും അപ്ഡേറ്റ് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ട് പുതിയ ഷെഡ്യൂള്‍ ആരംഭിയ്ക്കും. അതേസമയം, ഗുജറാത്തിലും ചെറിയ ഷെഡ്യൂള്‍ ആരംഭിയ്ക്കാന്‍ പൃഥ്വിരാജ് പദ്ധതിയിടുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘ലൂസിഫര്‍’, ‘ബ്രോ ഡാഡി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും മോഹന്‍ലാലും മൂന്നാമതും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും എമ്പുരാനില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.











