ബിജു മേനോൻ സംയുകവർമ്മ പ്രണയം കണ്ടുപിടിച്ചത് ഞങ്ങൾ! ഈ കാര്യം ലൊക്കേഷനിൽ പറയില്ലന്ന് വാക്ക്കൊടുത്തു; കമൽ 

പ്രേഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ബിജുമേനോനും ,സംയുക്തവർമ്മയും, ഇപ്പോൾ ഇരുവരുടെയും പ്രണയത്തെകുറിച്ചു സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഇരുവരും ഒരുമിച്ചഭിനയിച്ച മധുര നൊമ്പരക്കാറ്റ് ന്റെ  ലൊക്കേഷനിൽ വെച്ചാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്, ഞാനും ക്യാമറമാനുമാണ് ഇവരുടെ ഈ പ്രണയംആദ്യം  കണ്ടുപിടിച്ചത്. എന്നാൽ ബിജു മേനോനും സംയുക്ത വർമയും  പ്രണയത്തിലാണെന്ന് ആദ്യം സമ്മതിച്ചില്ല, എന്നാൽ മേഘമൽഹാറിന് വേണ്ടി രണ്ട് പേരും വന്നു. സെറ്റിൽ വന്നപ്പോൾ  ബിജുവിനോട്  ഇതിന്റെ തിരക്കഥ പറഞ്ഞു

കഥ കേട്ടപ്പോൾ ബിജു മേനോൻ വല്ലാതായി. ലൗ സ്റ്റോറി ആണല്ലേ എന്ന് ചോദിച്ചു. ഞങ്ങളാരും ലൊക്കേഷനിൽ ഒന്നും പറയാൻ പോകുന്നില്ലെന്ന് ഞാൻ ബിജു മേനോനോട് പറഞ്ഞു. ആൾക്കാർ അറിയുമോ എന്ന ടെൻഷനുണ്ട്ഇരുവർക്കും ,  ഞാൻ സംയുക്ത വർമ്മയോട് പറഞ്ഞു. നിങ്ങൾ തമ്മിലുള്ള ക്യാമറയ്ക്ക് പുറത്തുള്ള കാര്യങ്ങളൊന്നും ഞങ്ങൾക്ക്  അറിയേണ്ടതില്ല. എന്റെ ക്യാമറയ്ക്ക് മുമ്പിൽ നിങ്ങൾ കഥാപാത്രങ്ങൾ മാത്രമാണെന്ന് ഞാൻ പറഞ്ഞു അങ്ങനെയാണ് ഇരുവരും അഭിനയിച്ചതും കമൽ പറയുന്നു

പക്ഷെ മേഘമൽഹാർ എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോനും സംയുക്ത വർമ്മയും ഒരുമിച്ച് ജീവിതം തുടങ്ങി. ആ സിനിമയുണ്ടാക്കിയ ഇംപാക്ട് ആണതെന്നും കമൽ പറയുന്നു,