ബിഗ് ബിയും തലൈവരും ഒന്നിച്ച്!!! വേട്ടൈയന്‍ ലൊക്കേഷന്‍ ചിത്രം പുറത്ത്

തെന്നിന്ത്യന്‍ ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്
രജനികാന്തിന്റെ വേട്ടൈയന്‍. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും തലൈവരും ഒന്നിച്ച് എത്തുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നൂറ് ദിവസം പിന്നിട്ടത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്. ഇപ്പോഴിതാ പുതിയ ലൊക്കേഷന്‍ ചിത്രമാണ് വൈറലാകുന്നത്.

രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിയ്ക്കുന്നത്. ആ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രീകരണ അവസാനഘട്ടത്തിലാണ്.

അതേസമയം ഒക്ടോബറിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. മലയാളത്തില്‍ നിന്ന് മഞ്ജു വാര്യരും ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും. വേട്ടൈയ്യന്‍ നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷനാണ്.

സംവിധായകന്‍ ലോകേഷ് കനകരാജ് ചിത്രമാണ് രജനികാന്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കൂലി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ശ്രദ്ധേയമായിരുന്നു.