
ജനപ്രിയ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ ഏറെ ആരാധകരുള്ള ഷോയാണിത്. ഷോയുടെ ആറാം സീസണ് വളരെ ആവേശത്തോടെ പുരോഗമിയ്ക്കുകയാണ്. നിരവധി താരങ്ങള്‍ ഇതിനോടകം ഷോയില്‍ വന്നു പോയി. നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളുമുണ്ട് പുറത്തായതില്‍. അക്കൂട്ടത്തില്‍ ശ്രദ്ധേയനായിരുന്നു അഭിഷേക് ജയ്ദീപ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ അഭിഷേകിന് അധിക നാള് ഷോയില്‍ തുടരാനായില്ല. കഴിഞ്ഞ ആഴ്ചയാണ് താരം പുറത്തായത്. അധികം ഹേറ്റേഴ്സ് ഇല്ലാത്ത മത്സരാര്‍ഥിയുമാണ് അഭിഷേക്.
ഷോയില്‍ വച്ച് അഭിഷേക് നടത്തിയ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമായിരുന്നു. ഷോയിലാണ് അഭിഷേക് താന്‍ ഗേ ആണെന്ന് അറിയിച്ചത്. താന്‍ ഗേ ആണെന്ന കാര്യം ബിഗ് ബോസിലൂടെയാണ് തന്റെ വീട്ടുകാര്‍ അറിയാന്‍ പോകുന്നതെന്നും അഭിഷേക് പറഞ്ഞിരുന്നു.

‘ഞാന്‍ തൃശൂര്‍ സ്വദേശിയാണ്, പ്രൊഫഷണലി ഒരു ഐടി എന്‍ജിനീയര്‍ ആണ്. ഒപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. മുംബൈയിലാണ് ഞാന്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. മിസ്റ്റര്‍ ഗേ ഇന്ത്യ ഐഡിയയുടെ റണ്ണര്‍ അപ് കൂടിയാണ് ഞാന്‍. അതുകൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റര്‍ ഗേ കേരളം എന്ന ടൈറ്റിലും വിന് ചെയ്യാന്‍ സാധിച്ചു. ഫിറ്റ്നെസും ബോഡി ബില്‍ഡിങ്ങിലും ആണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയും ആണ് എന്റെ കുടുംബം. ചേച്ചി എഞ്ചിനീയര്‍ ആണ്. എന്റെ ഐഡന്റിറ്റി ഇതുവരെ അച്ഛനോട് റിവീല്‍ ചെയ്തിട്ടില്ല. ഈ ഷോയിലൂടെ അത് റിവീല്‍ ചെയ്യാനും. അത് അറിഞ്ഞുകൊണ്ട് അച്ഛന് എന്നെ സ്വീകരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ എന്നായിരുന്നു ബിഗ് ബോസ് ഷോയില്‍ അഭിഷേക് പറഞ്ഞത്.
പുറത്തിറങ്ങിയ അഭിഷേകിനെ ഏറെ സന്തോഷത്തോടെയാണ് കുടുംബം സ്വീകരിച്ചത്. അഭിഷേകിന്റെ ഐഡന്റിറ്റിയെ അമ്മയും സഹോദരിയും അംഗീകരിച്ചു. ഗേ ആയാലും അവന് എന്റെ മോനാണ്, ഞാനിങ്ങനെ ചേര്‍ത്തുപിടിയ്ക്കും എന്നായിരുന്നു അമ്മ പറഞ്ഞത്.

തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് അച്ഛനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അഭിഷേക് ബിഗ് ബോസില്‍ എത്തിയത്. ഇപ്പോഴിതാ ആ ആഗ്രഹം നടന്നിരിക്കുകയാണ്. അച്ഛന് തന്നെ അംഗീകരിച്ചുവെന്ന സന്തോഷമാണ് അഭിഷേക് പങ്കുവയ്ക്കുന്നത്. അച്ഛന് അയച്ച മെസേജിന്റെ സ്ക്രീന്‍ ഷോട്ടിനൊപ്പം ബിഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം’, എന്നായിരുന്നു അഭിഷേക് കുറിച്ചത്.

‘നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിര്‍പ്പുമില്ല.. നീ എന്റെ മകന് എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്റെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്റെയും കൂടിയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നുമുണ്ട്. ഒന്നിനെക്കുറിച്ച് ഓര്‍ത്തും നീ വിഷമിക്കണ്ട.. എന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എല്ലാം നിന്നോട് വലിയ ബഹുമാനമാണ്. ഞാന്‍ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും. ഞാന്‍ എപ്പോഴും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഉണ്ടാകും’, എന്നാണ് അഭിഷേകിന്റെ അച്ഛന് കുറിച്ചത്.











