
ഇന്ത്യന്‍ സംഗീത രംഗത്തെ ഇതിഹാസമാണ് ഇളയരാജ. വയസ്സ് 80ലെത്തിയെങ്കിലും ആ മാസ്മരിക ശബ്ദം ഇപ്പോഴും ആരാധകരുടെ കാതിന് ഇമ്പമേകുന്നതാണ്. സംഗീത ലോകത്ത് ഇപ്പോഴും സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ സോഷ്യലിടത്ത് നിറയുന്നത് ഹൃദയം കവരുന്ന രണ്ട് ചിത്രങ്ങളാണ്. ഇളയരാജയുടെയും മകന്‍ യുവാന്റേതും. അച്ഛന്‍ – മകന്‍ ഊഷ്മ ബന്ധമാണ് ചിത്രം പറയുന്നത്.

സംഗീത സംവിധായകനാണ് മകന്‍ യുവന്‍ ശങ്കര്‍ രാജ. മൗറീഷ്യസ്സില്‍ വച്ചാണ് അച്ഛനും മകനും കണ്ടുമുട്ടിയത്. സംഗീത പരിപാടിയ്ക്ക് എത്തിയതായിരുന്നു ഇളയരാജ. യുവന്‍ മൗറീഷ്യസിലേക്ക് വന്നു എന്ന അടിക്കുറിപ്പിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. മൗറീഷ്യസിലെ ബീച്ചില്‍ നിന്നുള്ള മനോഹര ചിത്രവും ഇളയരാജ പങ്കുവച്ചിരുന്നു. മൗറീഷ്യസിലെ പൈലസിലാണ് ഇളയരാജയുടെ സംഗീത പരിപാടി നടക്കുന്നത്.

Yuvan came to Mauritius pic.twitter.com/3XDBQAa8wG
— Ilaiyaraaja (@ilaiyaraaja) May 3, 2024
മകന് ഭക്ഷണം നല്‍കുന്ന ഇളയരാജയും അച്ഛന് ഭക്ഷണം വാരി നല്‍കുന്ന ചിത്രം യുവനുമാണ് ചിത്രങ്ങളിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിക്കുന്നത്.
— Raja yuvan (@thisisysr) May 4, 2024











