ഹിറ്റ് ജോഡികളായ റിയോ രാജും മാളവിക മനോജും വീണ്ടും ഒന്നിക്കുന്നു!!

ജോ സിനിമയിലെ ഹിറ്റ് ജോഡികളായ റിയോ രാജും മാളവിക മനോജും വീണ്ടും ഒന്നിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി കലൈയരശന്‍ തങ്കവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

വിവാഹിതനായ പുരുഷന്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കഥ. പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപറ്റി സംസാരിക്കുന്ന ഈ സിനിമ വ്യത്യസ്തമായ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രം തിയ്യേറ്ററിലെത്തും.

ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മദേശ് മണികണ്ഠനും സംഗീതം ഒരുക്കുന്നത് സിന്ധു കുമാറും, എഡിറ്റര്‍ വരുണ്‍ കെ ജിയും, ആര്‍ട് വിനോദ് രാജ്കുമാറുമാണ് നിര്‍വഹിക്കുന്നത്. ജോ സിനിമയിലെ പാട്ടുകളെല്ലാം വൈറലായിരുന്നു. റീല്‍സിലെല്ലാം ചിത്രത്തിലെ പാട്ടുകളെല്ലാം നിറഞ്ഞുനിന്നിരുന്നു. ടോക്‌സിക് റിലേഷന്‍ഷിപ്പായിരുന്നു ജോയുടെ കഥ. ജോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയമായിരുന്നു വിഷയം.