പട്ടായയില്‍ 26ാം പിറന്നാള്‍ ആഘോഷമാക്കി ദിയ!! സര്‍പ്രൈസായി അശ്വിന്റെ സമ്മാനവും

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള താരമാണ് നടി ദിയ കൃഷ്ണ. തന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാം താരം സോഷ്യലിടത്ത് പങ്കുവച്ചിട്ടുണ്ട്. ഇൗ വര്‍ഷമാദ്യമാണ് ദിയ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അശ്വിനോടൊപ്പം പ്രണയകാലം ആസ്വദിക്കുകയാണ് താരം. അശ്വിന്‍ ദിയയ്ക്ക് സമ്മാനിച്ച പിറന്നാള്‍ സമ്മാനമാണ് സോഷ്യലിടത്ത് നിറയുന്നത്.

ഇരുവരും പ്രണയം തുറന്നുപറഞ്ഞതിന് ശേഷമുള്ള ദിയയുടെ ആദ്യ പിറന്നാളാണ്. അതുകൊണ്ടു തന്നെ വലിയ സര്‍പ്രൈസാണ് അശ്വിന്‍ സമ്മാനിച്ചിരിക്കുന്നത്. പട്ടായയിലാണ് ദിയയുടെ 26ാം പിറന്നാള്‍ ആഘോഷം തകര്‍ക്കുന്നത്. അശ്വിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് പൊടിപൊടിക്കുന്ന വീഡിയോ ദിയ പങ്കുവച്ചിട്ടുണ്ട്.

അശ്വിന്‍ ദിയയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഡയമണ്ട് കമ്മലാണ്. കമ്മലുകള്‍ അണിഞ്ഞുള്ള വീഡിയോയും ദിയ പങ്കുവച്ചിട്ടുണ്ട. ദിയയെ ഞെട്ടിച്ചായിരുന്നു അശ്വിന്‍ പ്രൊപ്പോസ് ചെയ്തത്. കാര്യം എന്തെന്ന് പറയാതെ ദിയയെ കൂടെക്കൂട്ടി പ്രൊപ്പോസല്‍ സമയത്ത് മോതിരം അണിക്കുകയായിരുന്നു. അതിന്റെ വീഡിയോയെല്ലാം താരം പങ്കുവച്ചിട്ടുണ്ടായിരുന്നു.

ഇത്തവണത്തെ പിറന്നാളിന് അമ്മയുടെ വകയും ദിയയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. രണ്ടു സ്വര്‍ണ വളകളാണ് അമ്മ ദിയയ്ക്ക് സമ്മാനിച്ചത്.’ഒ ബൈ ഓസി’ സൈറ്റില്‍ ആഭരണ ബിസിനസുമുണ്ട് ദിയയ്ക്ക്. അശ്വിന്റെ പിറന്നാള്‍ സ്റ്റാര്‍ ഹോട്ടലില്‍ ആഘോഷിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. ചേച്ചി അഹാനയ്ക്ക് മുന്നേ താന്‍ വിവാഹിതയാകുമെന്നും ദിയ പറഞ്ഞിരുന്നു.