
തെന്നന്ത്യയിലെ താരറാണിയാണ് നടി തൃഷ , നടി തൃഷയുടെ 41ആം ജന്മദിനമായിരുന്നു കഴിഞ്ഞ ആഴ്ച്ച, ഇപ്പോൾ നടിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നിരവധി കഥകളാണ് പുറത്ത് വരുന്നത് . തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടും വിവാഹം മുടങ്ങി പോയത് മുതലിങ്ങോട്ട് നടിയെ കുറിച്ചുള്ള പല ഗോസിപ്പു വാർത്തകളും വൈറലായി മാറുകയാണ്. അതില്‍ ശ്രദ്ധേയമായൊരു കഥ തെലുങ്കിലെ സൂപ്പര്‍ താരമായ പ്രഭാസുമായിട്ടുള്ള തൃഷയുടെ ബന്ധത്തെ കുറിച്ചാണ്

നടനോടുള്ള ഇഷ്ടം കാരണം 20 ദിവസത്തോളം തൃഷ മഴ നനയുകയും ചെയ്തിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണെങ്കിലും അത് തൃഷയുടെ കരിയറിനെ വഴി തിരിച്ചു വിട്ടുഎന്നാണ് പറയുന്നത്, തെലുങ്കില്‍ അഭിനയിക്കാനെത്തിയ നടിയുടെ കരിയര്‍ പൂര്‍ണമായും മാറ്റിയത് ഒരു മഴയായിരുന്നു. ഇതിന് ശേഷം നടിയ്ക്കുള്ള അവസരങ്ങളും വര്‍ദ്ധിച്ചു വന്നു. ഒപ്പം നടന് പ്രഭാസിന്റെ പേരിനൊപ്പമുള്ള അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കി

വര്‍ഷം എന്ന സിനിമയിലൂടെയാണ് പ്രഭാസും തൃഷയും ഒരുമിച്ച് അഭിനയിച്ചത്. ഇത് ചിത്രീകരിക്കുന്നതിന് വേണ്ടി തൃഷ 20 ദിവസത്തോളം തുടര്‍ച്ചയായി മഴ നനയേണ്ടി വന്നിരുന്നു. ആ സമയത്ത് നടിയുടെ ആരോഗ്യം മോശമായിരുന്നില്ലെങ്കിലും സിനിമ ഹിറ്റാകാന്‍ നടി വലിയ റിസ്ക് എടുത്തു. ഇക്കാര്യം അക്കാലത്ത് ഒരു സെന്‍സേഷനായി മാറുകയും ചെയ്തു. ഇതിനൊപ്പമാണ് താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പുകളും വന്നത്, പ്രഭാസിനോടുള്ള ഇഷ്ടം കൊണ്ടാണ് തൃഷ ഇത്തരമൊരു സാഹസം ചെയ്തത് എന്ന് പറയുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയൊരു സംഭവം വീണ്ടും വൈറലായിരിക്കുകയാണ്.












